കുന്ദമംഗലം: പഞ്ചായത്ത് സോളാർ പാനൽ മോക്ഷണം പോയ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ കള്ളനും പോലീസുംകളിനിറുത്തണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ പറഞ്ഞു. സോളാർ മോഷണ പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണമെന്നാവശ്യപെട്ട് യു .ഡി. എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ,ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായി രുന്നുയു.സി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായിഗ്രാമപഞ്ചായത്ത് ജീവനക്കാർ പ്രതിഷേധം നടത്തിഅപഹാസ്യരായത് എന്തിനെന്ന് യു.സി. ചോദിച്ചു. പ്രകടനമായി എത്തിയ യുഡിഎഫ് പ്രവർത്തകരെപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.തുടർന്ന് യുഡിഎഫ്പ്രവർത്തകരും പോലീസുമായി വാക്കേറ്റവും തർക്കവും ഉണ്ടായി.സിപി രമേശൻ അധ്യക്ഷത വഹിച്ചു .എം ധനീഷ് ലാൽ, ബാബു നെല്ലൂളി ,വിനോദ് പടനിലം ,എടക്കുനി അബ്ദുറഹ്മാൻ,എം ബാബുമോൻ , ഒഹുസൈൻ,അരിയിൽ മൊയ്തീൻ ഹാജി, എംപി കേളുക്കുട്ടി . ഒസലിം കായക്കൽ അഷ്റഫ്, സി.അബ്ദുൾ ഗഫൂർ ,,കെ കെ ഷമീൽ, ഷൈജ വളപ്പിൽ , ടി.കെ. ഹിതേഷ് കുമാർ, മണിലാൽ, കെ കെ സി നൗഷാദ്,ഷമീന വെള്ളക്കാട്ട് ,ജിഷ ചോലക്ക മണ്ണിൽ,ലീന വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.