കുന്ദമംഗലം ;ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ആശുപത്രി കെട്ടിട ശിലാസ്ഥാപനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരിപിലാക്കില് സൗദാമിനി സൗജന്യമായി നല്കിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സി പ്രീതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നജീബ് പാലക്കല്‍, സി.എം ബൈജു, മണ്ണത്തൂര്‍ ധര്‍മ്മരത്നന്‍, കെ സുരേഷ്ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ മോഹന്‍ദാസ്, ജനാര്ദ്ദനന് കളരിക്കണ്ടി, ഹബീബ് കാരന്തൂര്‍, എം കേളന്, എ.പി ഭക്തോത്തമന് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ചന്ദ്രന് തിരുവലത്ത് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. പി സിമി നന്ദിയും പറഞ്ഞു.