കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കുന്ദമംഗലം കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു. സുബൈർ പടനിലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ പി അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ, സെക്രട്ടറി കെ വി പ്രസന്നകുമാർ, എൻ വിനോദ് കുമാർ, കെ കെ ജൗഹർ, ശ്രീനാഥ് ഏബിൾ, ഒ പി ഭാസ്ക്കരൻ, അലവികാരന്തൂർ, പി അബു ഹാജി, കെ പി ദാവൂദലി, എന്നിവർ പ്രസംഗിച്ചു
