
കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി സ്വീകരണം നൽകി.വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും ബൈത്തുറഹ്മ പോലുള്ള വലിയ പദ്ധതികൾ ഏറ്റെടുക്കുന്നതിലൂടെ വനിതാ ലീഗ് ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അരിയിൽ അലവി പറഞ്ഞു.സംസ്ഥന വനിതാ ലീഗിന്റെ ധന സമാഹരണ ക്യാമ്പയിൻ “ടീ ഗാല“ പഞ്ചായത്ത് തല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ സി അബ്ദുൽ ഗഫൂർ,ടി കെ സീനത്ത്,പി കൗലത്ത്,യു. സി. ബുഷ്‌റ, സമീറ അരീപ്പുറം,ടി കെ സൗദ,മിന്നത്ത്,ഇ എം സുബൈദ,ആസിഫ റഷീദ്,ശ്രീബ ഷാജി,ഉമൈറ എന്നിവർ സംസാരിച്ചു.വനിതാ ലീഗ് വാർഡ് ഭാരവാഹികൾ,പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
ഫാത്തിമ ജസ്ലിൻ സ്വാഗതവും ഷംസാദ പാറ്റയിൽ നന്ദിയും പറഞ്ഞു.
