കുന്ദമംഗലം : കെ എസ് ഈ ബി നാഥനില്ല കളരിയായി മാറിയതായി മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യുസി രാമൻ പറഞ്ഞു. കുന്ദമംഗലത്ത് വൈദ്യുതി ബിൽ വർദ്ധനവിനെതിരെ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ. എസ്. ഇ. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം നിരുത്തരവാദപരമായ നയങ്ങൾ കാരണം കെഎസ്ഇബിക്ക് ഈ ദുർഗതി വന്നിരിക്കുന്നതെന്നും വർഷാവർഷം നടക്കുന്നആണ്ട് നേർച്ച പോലെ എല്ലാവർഷവുംകരണ്ട് ചാർജ് വർദ്ധിപ്പിക്കുന്ന രീതി ഗവൺമെന്റ് അവസാനിപ്പിക്കണമെന്നും യു.സി. അരിയിൽ മൊഴ്തീൻ ഹാജി,അദ്ദ്യക്ഷത വഹിച്ചു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി,ഒ ഉസ്സയിൻ,ടി പി മുഹമ്മദ്,ഏകെ ഷൗക്കത്തലി,പി അബുഹാജി,ശിഹാബ് പാലക്കൽ,യുസി മൊഴ്തീൻകോയ,ബഷീർ മാസ്റ്റർ,ഹാരിസ് തറക്കൽ ടികെ സീനത്ത്,പി കൗലത്ത്,ഷാജി പുൽകുന്നുമ്മൽ,കെകെസി നൗഷാദ്,പി മമ്മിക്കോയ, ഒ സലീം,എൻഎം യൂസഫ്,ഐ മുഹമ്മദ് കോയ ,പി. ഹസ്സൻ ഹാജി,യു മാമു,ഷമീന വെള്ളറക്കാട്ട്,സിദ്ദീഖ് തെക്കെയിൽ,കെകെ ഷമീൽ,ഫാത്തിമ ജസ്ലി ബഷീർ എംപി അൻഫാസ്,സുഫിയാൻ,ഷമീർ മുറിയനാൽ ,എന്നിവർ സംസാരിച്ചു.സി അബ്ദുൽ ഗഫുർ സ്യാഗതവും ഇ ശിഹാബ് റഹ്മാൻ നന്ദിയും പറഞ്ഞു