കുന്ദമംഗലം : വടക്കയിൽ രജീഷ് (ഡുഡു) ചികിൽസാ സഹായ സമിതി പിലാശ്ശേരി കുന്ദമംഗലം 673571 വടക്കയിൽ ലക്ഷം വീട് കോളനിയിലെ രജീഷ് ഗുരുതരമായ വൃക്കരോഗം ബാധിച്ച് കിടപ്പിലാണ്. രജീഷിന് ജീവിതത്തിലേക്ക് മടങ്ങി
വരണമെങ്കിൽ ഉടനെ വൃക്കകൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പ്രസ്തുത ചികിൽസക്ക് വരുന്ന വലിയ സാമ്പത്തിക ബാധ്യത യാതൊരുവിധത്തിലും താങ്ങാൻ പറ്റുന്ന അവസ്ഥയിലല്ല നിത്യരോഗിയായ മാതാവും വിധവയായ സഹോദരിയുമടങ്ങുന്ന രജീഷിന്റെ കുടുംബം . ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒരു ചികിൽസാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചത്. ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ജീവകാരുണ്യപരമായ പ്രവർത്തനത്തിന് നല്ലവരായ എല്ലാവരുടെയും ആത്മാർത്ഥമായ സഹായ സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. എന്ന് സ്നേഹത്തോടെ ചെയർമാൻ : ചന്ദ്രൻ തിരുവലത്ത് 944 635 466 2 -കൺവീനർ : ഹരിദാസ് പുൽപ്പറമ്പിൽ 9745030387 -ട്രഷറർ : വേണുഗോപാലൻ നായർ മണ്ണത്തൂർ 8547982550 Alc No: 631402010016017 – IFSC UBIN O563145 Branch : KUNNAMANGALAM