കുന്ദമംഗലം :കുന്നമംഗലം ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ച എസ്എഫ്ഐക്കാർക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും പവിത്രമായ ജനാധിപത്യ സംവിധാനം പുനസ്ഥാപിക്കുന്നതിനായി ഉടനെ റീപോളിംഗ് നടത്തണമെന്നും യുഡിഎഫ് നേതാക്കൾ പ്രിൻസിപ്പൽ ജിസാ ജോസുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. മൂന്ന് പെട്ടികളിലുള്ള ബാലറ്റുകളിൽ രണ്ട് പെട്ടികൾ എണ്ണിയപ്പോൾ വൻ ഭൂരിപക്ഷം നേടിയ യുഡിഎസ്എഫ് വിജയം കൊയ്യുമെന്ന് വന്നപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റുകളും ബാലറ്റ് ബോക്സുകളും നശിപ്പിക്കുകയായിരുന്നു.കോളേജിൽ ഇത്രയും വലിയ ജനാധിപത്യം നടന്നിട്ടും ഇത്രയും വലിയ ജനാധിപത്യ ധ്വoസനം നടന്നിട്ടും കുറ്റക്കാർക്കെതിരെ പരാതി നൽകാതെ പ്രിൻസിപ്പൽ ജിസ ജോസ് അക്രമികൾക്കൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് നിയമപരമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, എൻ എസ് യു ദേശീയ സെക്രട്ടറി കെ. എം.അഭിജിത്ത്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റസാക്ക് വളപ്പിൽ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ ട്രഷറർ ഒ.ഹുസൈൻ, ഡിസിസി ജനറൽ സെക്രട്ടറി എം ജയപ്രകാശ് എന്നിവർ ചർച്ചക്കു നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് നേതാക്കളായ സംജിത്ത് ഒ.ഹുസൈൻ എന്നിവരെ സിപിഎം ഡിവൈഎഫ്ഐ നേതാക്കളും പോലീസും കൂട്ടമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കുന്നമംഗലം ടൗണിൽ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടന്നു.പ്രതിഷേധ പ്രകടനത്തിന് യുസി രാമൻ,പി.മൊയ്തീൻ മാസ്റ്റർ,വിനോദ് പടനിലം,കെ മൂസ മൗലവി, എൻ പി ഹംസ മാസ്റ്റർ,എ. കെ. മുഹമ്മദ് അലി, കെ കെ കോയ,വി പി മുഹമ്മദ് മാസ്റ്റർ ,അസീസ് പെരുമണ്ണ,എ കെ ഷൗക്കത്ത്,സി എം സദാശിവൻ ,അഹമ്മദ് കുട്ടി അരയൻകോട്, ഖാലിദ് കിളിമുണ്ട,എം ബാബുമോൻ,എൻ എം ഹുസൈൻ, എൻ പി ഹമീദ് മാസ്റ്റർ,എൻ പി അഹമ്മദ് പി പി ജാഫർ മാസ്റ്റർ, ജുനൈദ് പെരിങ്ങളം ഷാക്കിർ കുറ്റിക്കടവ്, ജിജിത്ത് പൈങ്ങോട്ടുപുറം,പി കെ ഹിതേഷ് കുമാർ,സിപി ഗണേശൻ എന്നിവർ നേതൃത്വം നൽകി.