കുന്ദമംഗലം: ബുധനാഴ്ച രാത്രി 9 മണി യോടെ കാരന്തൂർ തുറയിൽ കടവ് പാലത്തിന്റെ മുകളിൽ നിന്നും ഇരുനൂറ് മീറ്റർ താഴ്ചയുളള പുഴയിലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം വ്യാഴായ്ച ഉച്ചയോടെ കണ്ടെത്തി. കുരുവട്ടൂർ പുതുക്കുടി ബാലൻ എന്നയാളുടെ മകൻ അനൂപ് (45) ആണ് മരിച്ച യുവാവ് . വീട്ടിലേക്ക് പാൽ അടക്കമുള്ള സാധനങ്ങ ളുമായി പോക വേയാണ് അനൂപ് പുഴയിലേക്ക് ചാടിയത്. മഴ ഉണ്ടായതിനാൽ കുടയും ഫോണും കയ്യിൽ ഉണ്ടായിരുന്നതായി ദൃക്ക്ഷാക്ഷികൾ പറഞ്ഞു. ഫോണിൽ നിന്നുമാണ് അനൂപാണന്ന് തിരിച്ചറി ഞ്ഞത് . വെള്ളിമാട്കുന്ന് അഗ്നിശമന വിഭാഗം ഓഫീസർ ഇ.സി. നന്ദകുമാറി ന്റെ നേതൃത്വത്തിൽ ഉള്ള സ്കൂബ ടീമും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നൽകി. റസ്ക്യു ടീമംഗങ്ങളായ അഹമ്മദ് റഹീഷ് , സിബി.ടി എസ് അഭിലാഷ് , മിഥുൻ , നിഖിൽ , മനുപ്രസാദ് , ശരത് , യാനോസ് എന്നിവർ തിരച്ചിലിൽ പങ്കെടുത്തു അമ്മ : ശാരദ , ഭാര്യ : ബിന്ദു മക്കൾ : ഹർണേന്ദു , കൃഷ്ണേന്ദു