കുന്ദമംഗലം ;നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പരിധികളില്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ചേര്‍ന്ന പട്ടയം അസംബ്ലി ശ്രദ്ധേയമായി. ലക്ഷംവീട് കോളനികളിലും പുറമ്പോക്ക് ഭൂമികളികളിലും താമസിക്കുന്നവര്‍ ഉള്‍പ്പെടെയുളളവരുടെ വിവരങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പട്ടയ മിഷന്‍റെ ഭാഗമായാണ് കുന്ദമംഗലം മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചത്.
വില്ലേജ്തല ജനകീയ സമിതികള്‍ പട്ടയ മിഷന്‍ അജണ്ടയായി പ്രത്യേക യോഗങ്ങള്‍ ചേരുന്നതിനും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത് പട്ടയം ലഭ്യമാക്കേണ്ടവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും റവന്യു ഡാഷ് ബോര്‍ഡില്‍ നല്‍കി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ പദ്ധതി വിശദീകരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ലിജി പുല്‍ക്കുന്നുമ്മല്‍, ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍, ടി രഞ്ജിത്, പി ശാരുതി, സുബിത തോട്ടഞ്ചേരി, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മൈമൂന കടുക്കാഞ്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്മാരായ വി അനില്‍കുമാര്‍, സി ഉഷ, എം സുഷമ, എന്‍ ജയപ്രശാന്ത്, ജയശ്രി ദിവ്യപ്രകാശ്, എല്‍.ആര്‍ തഹസില്‍ദാര്‍ സി ശ്രീകുമാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ റവന്യു ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
