കുന്ദമംഗലം :കാരന്തുർ പ്രദേശത്ത് പൊക്കിനിയേടത്ത് ജനവാസ മേഖലയിൽ മൈബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള ജനകീയ സമിതി യോഗം തീരുമാനിച്ചു
25/7/2023ന് കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കുവാനും അനൂകൂല തീരുമാനം ഇല്ലാത്ത പക്ഷം ശക്തമായ സമരവും പ്രതിഷേധവുമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സംഭവ സ്ഥലത്ത് സൂചന സമരം നടത്തി
വിവിധ സംഘടനകളെ പ്രതിനിതീകരിച്ച് ഷൈജ വളപ്പിൽ, പ്രമോദ് ചെറാത്ത്, മനോജ് കാംബ്രത്ത്, സിദ്ധീഖ് തെക്കയിൽ, ബാബു പുല്പറമ്പിൽ, മനോജ് പടിഞ്ഞാറയിൽ, കൃഷ്ണൻ കുട്ടി, സോമൻ, അസീസ്, രാജൻ, ലിനി, ബദറുന്നിസ, സൗമിനി, ഗോപാലൻ, ഇല്ല്യാസ്, രാജേഷ്, അർജുൻ എന്നിവർ നേതൃത്വം നൽകി