കുന്ദമംഗലം : ഏകസിവിൽ കോഡ് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറി ന്റെ തീരുമാനം പുനപരിശോധിക്കണ മെന്ന് കാരന്തൂർ ഹോട്ടൽ അജ്‌വയിൽ ചേർന്ന കാരന്തൂർ യൂനിറ്റ് എം.എസ്. എസ് ജനറൽ ബോഡി ആവശ്യപെട്ടു. അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാട്ടുമ്മൽ ഹുസ്സയിൻ ഹാജി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നതിനും നിലവിൽ കാൻസർ രോഗികൾക്ക് മാസാമാസം നൽകുന്ന സഹായധനത്തിന്റെ ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും തീരുമാനിച്ചു. മുൻ പ്രസിഡണ്ട് മണ്ടാളിൽ അബൂബക്കർ ഹാജി യുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. മഹല്ല് പ്രസിഡൻറ് എൻ. ബീരാൻ ഹാജി , ഇ. കുഞ്ഞിക്കാമുഹാജി , ആർ.പി. അശ്റഫ് , ടി. അബ്ദുള്ള ക്കോയ , പി.സി. ഖാദർ ഹാജി , തടത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹിക ളായി ഇ. കുഞ്ഞിക്കാമുഹാജി ( പ്രസിഡണ്ട് ) , നൊച്ചാളിൽ ഉമ്മർ , തടത്തിൽ മുഹമ്മദ് മാസ്റ്റർ (വൈ: പ്രസിഡണ്ട് മാർ ) , മാട്ടുമ്മൽ ഹുസ്സയിൻ ഹാജി ( ജനറൽ സിക്രട്ടറി ) , പി. റഹ്മത്തു ള്ള , അസീസ് വേളാട്ടിൽ ( ജോ: സിക്രട്ടറിമാർ ) , പി.സി. ഖാദർ ഹാജി ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു .