കോഴിക്കോട് : പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തനം നടത്തുന്ന എന്നെ പോലൊരാൾ സവർണ്ണ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയ കക്ഷിയായ ബിജെപിയിൽ ചേരുമെന്ന് ഈ നാട്ടിലെ അന്നം തിന്നുന്നവരാരും വിശ്വസിക്കില്ല. ചില മാധ്യമപ്രവർത്തകർ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി ആയ എന്നെ ബോധപൂർവ്വം അതിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള നടപടി തുടർന്നാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ദളിത് സ്വത്വം ഉയർത്തി പിടിച്ചു, പാർശ്വവത്കരിക്കപ്പെടുന്നവരുടെ ഉന്നമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും ജനാധിപത്യ മുന്നണിയുടെയും പ്രവർത്തകനായി ഈ ജീവിതകാലം മുഴുവൻ ഞാൻ ഉണ്ടാകും. ഞാൻ എന്തെങ്കിലും സ്ഥാനമാനങ്ങളുടെ മുന്നിലോ കള്ളപ്പണത്തിനും മുന്നിലോ കണ്ണ് മഞ്ഞളിച്ചു പോകുന്നവനല്ല. മടിയിൽ കനമില്ലാത്തതുകൊണ്ട് വഴിയിൽ പേടിക്കില്ലെന്നും ഒരന്വേഷണ ഏജൻസിയെയും ഭയപ്പെട്ടു ബിജെപിയിലേക്ക് കാലു മാറേണ്ട ഗതികേടില്ലെന്നും വിനയത്തോടെ എല്ലാവരെയും അറിയിക്കുന്നതായും UC പറഞ്ഞു.
