കുന്ദമംഗലം: കാരന്തൂർഎ എം എൽ പി സ്കൂൾ 94 ആം വാർഷികാഘോഷവും 36വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പി പി സുഹറടീച്ചർക്കുള്ള യാത്രയയപ്പ് യോഗവും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സിദ്ദീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. ഇക്റ
ഹോസ്പിറ്റൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ മുഖ്യാതിഥിയായി. കെ തറുവൈക്കുട്ടി ഹാജി സ്മാരക സ്കോളർഷിപ്പ് അദ്ദേഹം വിതരണം ചെയ്തു. വിരമിക്കുന്ന പി പി സുഹറ ടീച്ചർക്കുള്ള ഉപഹാരം മാനേജർ എം ബീരാൻ ഹാജി നൽകി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസം ആരോഗ്യം സ്ഥിരം സമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി പി. അഷ്‌റഫ് ഹാജി,പി ടി എ വൈസ് പ്രസിഡണ്ട് മൊയ്തീൻ കോയ കണിയാറക്കൽ, പി കോയ മാസ്റ്റർ, സി കെ റുക്കിയ ടീച്ചർ, എംസി രാജൻ, പി മുഹമ്മദ് മാസ്റ്റർ, കെ ഉമ്മർ മാസ്റ്റർ, പി.ബഷീർ മാസ്റ്റർ, സി. അബ്ദുൽ ഗഫൂർ,തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ബുൾ ബുൾ യൂണിറ്റ്ഉദ്ഘാടനം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് അസിസ്റ്റന്റ് കമ്മിഷണർ എം. രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഉപഹാരങ്ങളും വിതരണം ചെയ്തു കെ കെ. ആയിഷബി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കെ. ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. നജ്മ ടീച്ചർ നന്ദിയും പറഞ്ഞു.