കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് മാതൃക – പ്രതിപക്ഷ നേതാവ്
കുന്ദമംഗലം : കേരളത്തിലാദ്യമായി സർക്കാരിന്റെ പ്രത്യാക പെർമിഷൻ വാങ്ങി തനത് ഫണ്ട് ഉപയോഗിച്ച് തൊണ്ണൂറ് ലക്ഷം രൂപ എസ്റ്റിമേറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുകയും അഡ്വാൻസ് ലേലത്തി ലൂടെ ചിലവയിച്ച തുകയും നല്ലൊരു വരുമാനവും ഉറപ്പ് വരുത്തിയ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തി ന്റെ പ്രവർത്തനം സംസ്ഥാനത്തെ മറ്റ് ബ്ലോക്ക് പഞ്ചായത്തു കളും മാതൃകയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കുന്ദമംഗലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം . കുന്ദമംഗലം സബ്താലൂക്ക് താലൂക്ക് ആയി ഉയർത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെ ന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി. എ റഹീം എം. എൽ. എ അധ്യക്ഷത വഹിച്ചു. വികസന ധനകാര്യ ചെയർമാൻ എൻ. അബൂബക്കർ റിപ്പോർട്ട് അവതരി പ്പിച്ചു. വൈ: പ്രസിഡണ്ട് മുംതാസ് ഹമീദ് , ക്ഷേമകാര്യ ചെയർ പേഴ്സൺ എം.കെ. നദീറ , ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ ഷിയോ ലാൽ , ബ്ലോക്ക് മെമ്പർ അരിയിൽ അലവി , പഞ്ചായത്ത് മെമ്പർ പി. കൗലത്ത് , പി. മൊയ്തീൻ മാസ്റ്റർ , ഖാലിദ് കിളിമുണ്ട , എം.കെ. മോഹൻദാ സ് , ജനാർദ്ദനൻ കളരികണ്ടി , ടി.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി ഡോ: പി. പ്രിയ നന്ദിയും പറഞ്ഞു