കുന്ദമംഗലം സോണ്‍ സുന്നി യുവജന സംഘം യൂത്ത് പാര്‍ലമെന്റ് തുടങ്ങി
കുന്ദമംഗലം : സുന്നി യുവജന സംഘം കുന്ദമംഗലം സോണ്‍ കമ്മറ്റി ( കാന്തപുരം ) ജനുവരി 22 ന് കുന്ദമംഗലത്ത് സംഘടിപ്പിക്കുന്ന
യൂത്ത് പാര്‍ലമെന്റ് ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് അബ്ദുള്ള കോയ സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ് ജില്ലാസെക്രട്ടറി അബ്ദുല്‍ കലാം മാവൂർ പതാക ഉയര്‍ത്തി. അഞ്ച് ദിവസങ്ങളിലായി വിവിധ പരിപാടികൾ നടക്കും. ആദ്യ ദിവസം സാംസ്കാരിക നിലയത്തിൽ നടന്ന സ്‌നേഹവിരുന്ന്
എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ജീലാനി അധ്യക്ഷത വഹിച്ചു.
അബൂബക്കർ കുന്ദമംഗലം സ്വാഗതം പറഞ്ഞു.
കുന്ദമംഗലം സുന്നി ജുമാ മസ്ജിദ്. ഇമാം അബ്ദുന്നൂർ സഖാഫി, സയ്യിദ് അലി നിയാസ്,
അഷ്‌റഫ് കാരന്തൂര്‍, നവാസ്, കുതിരാടം, ലിദ് സഖാഫി പുള്ളാവൂര്‍, സൈനുല്‍ ആബിദ് കുറ്റിക്കാട്ടൂര്‍, എം ഹനീഫ സഖാഫി ,അക്ബര്‍ ബാദുഷ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി പടനിലം, സുലൈമാന്‍ നെരവത്ത് , എംപി ഉസ്മാന്‍ ഹാജി, അബ്ദു്ല്‍ മജീദ് ഹാജി,
എന്നിവർ പ്രസംഗിച്ചു. വൈകീട്ട് നടന്ന മത പ്രഭാഷണം സൈനുദ്ദീൻ നിസാമി ഉദ്ഘാടനം ചെയ്തു. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തി. ഇന്ന് വ്യാഴം മതപ്രഭാഷണം എംടി ശിഹാബുദ്ധീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തും. 20ന് ഉച്ചക്ക് 1.30ന് പ്രവാസി സല്‍ക്കാരം കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ 9.30 ന് മെ ഡിക്കല്‍ ക്യാമ്പ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്യും വൈകുന്നേരം 4 ന് നടക്കുന്ന ഡ്രൈവേഴ്‌സ് സംഗമം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് ഇസ്‌ലാമിന്റെ സൗന്ദര്യം മുഖാമുഖം പരിപാടി നൂറുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്യും ശാഫി സഖാഫി മുണ്ടമ്പ്ര നേത്യത്വം നല്‍കും. 22 ന് രാവിലെ 9 ന് യുത്ത് പാര്‍ലമെന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും .തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ കണ്‍സപ്റ്റ് ടാക്ക്, ഇസ്‌ലാം സാമൂഹ്യപാഠങ്ങള്‍, വികസനം പ്രാദേശിക സാധ്യതകള്‍, സാമൂഹിക വികസനം ഗ്രാമക്കാഴ്ചകള്‍ യഥാ ക്രമം, പി.വി അഹ്മ്മദ് കബീര്‍, മുഹ്ദ്ദീന്‍ സഅ്ദി കൊട്ടുകര, ഡോ.അബൂബക്കര്‍ നിസാമി, മുഹമ്മദലി കിനാലൂര്‍നേതൃത്വം നൽകും . വൈകുന്നേരം നടക്കുന്ന യുവത്വം നിലപാട് പറയുന്നു എന്‍ അലി അബ്ദുള്ളയും, ആദര്‍ശം വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങല്‍ അബ്ദുറശീദ്, സഖാഫി കുറ്റ്യാടിയും അവതരിപ്പിക്കും .വാർത്താ സമ്മേളന ത്തിൽ
സൈനുദ്ധീൻ നിസാമി കുന്ദമംഗലം (സോൺ സെക്രട്ടറി,
അക്ബർ ബാദിഷ സഖാഫി (ചെയർമാൻ സ്വാഗതസംഘo),
അബ്ദുൽ കഹാർ (പ്രോഗ്രാം കൺവീനവർ ),
അബുദുൽ സലീം സി( പ്രോഗ്രാം കൺവീനവർ കോഡിനേറ്റർ) ,
മുനീർ മലക്കുഴിയിൽ ( പ്രോഗ്രാം ഫിനാൻസ് കോഡിനേറ്റർ) പങ്കെടുത്തു