കെട്ടാങ്ങൽ : ജന ജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. ജനജീവിതം ദുസ്സഹമാകുന്ന ഈ സാഹചര്യത്തിലും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതും കോടികൾ മുടക്കി മന്ത്രിമാർക്ക് വിലപിടിപ്പുള്ള കാറുകൾ വാങ്ങുന്നതും ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത കൗൺസിൽ മീറ്റ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്കെ. എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എൻ. എം ഹുസൈൻ അധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി ഹംസ മാസ്റ്റർ, റിട്ടേണിംഗ് ഓഫീസർമാരായ എൻ പി അഹമ്മദ്,ഐ സൽമാൻ, ടി കെ അബ്ദുല്ലക്കോയ, കുഞ്ഞിമരക്കാർ മലയമ്മ, പി. കെ. ഹഖീo മാസ്റ്റർ,പി. സിറാജ് മാസ്റ്റർ,സി.ബി ശ്രീധരൻ, കെ കെ മുഹമ്മദ്,സി കെ മുഹമ്മദ് മാസ്റ്റർ,ഇ.സി ബഷീർ മാസ്റ്റർ, പി.ടി.എ റഹ്മാൻ,ടി.ടി മൊയ്തീൻ കോയ,ടി.ടി അബ്ദുള്ള, എ.കെ ഇബ്രാഹിം ഹാജി, പി.ടി അബ്ദുള്ള മാസ്റ്റർ, ഉമ്മർ വെള്ളശ്ശേരി,ഇ.പി അസീസ്, സജീർ മാസ്റ്റർ പാഴൂർ, റസാഖ് പുള്ളന്നൂർ, സജാദ് പുള്ളന്നൂർ, യാസീൻ കൂളിമാട്,ഹാരിഫ് കളൻതോട് ,എം. പി.റസാഖ്,മൊയ്തു പീടികക്കണ്ടി,റഫീഖ് കൂളിമാട് സംസാരിച്ചു. അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതവും എൻ. പി ഹമീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായി എൻ. എം.ഹുസൈൻ (പ്രസിഡണ്ട് )ടി.ടി മൊയ്തീൻ കോയ,ടി.ടി അബ്ദുള്ള,എ.കെ ഇബ്രാഹിം ഹാജി (വൈസ് പ്രസിഡണ്ട്) എൻ.പി ഹമീദ് മാസ്റ്റർ( ജനറൽ സെക്രട്ടറി) പി.ടി അബ്ദുള്ള മാസ്റ്റർ,ഉമ്മർ വെള്ളലശ്ശേരി,ഇ പി അസീസ് (സെക്രട്ടറി) കെ കെ മുഹമ്മദ്( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.