ഒളവണ്ണ : കെ റെയിലിനായി നിലകൊണ്ടതിലൂടെയു തൊഴിലാളികളെ കുരുതി കൊടുത്തു കൊണ്ടുള്ള കെ.എസ് ആർ ടി സി സ്വിഫ്റ്റ് സ്വകാര്യവൽക്കരണത്തിലൂടെ ഇടതുപക്ഷം കുബേര പക്ഷമായി മാറിയതായി യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്താവിച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ വിതരണക്കാരുടെ കമ്മീഷൻ ഇരുപത് രൂപ വെട്ടിക്കുറച്ച ഭരണകൂടമാണ് യുവജന കമ്മീഷനെ നോക്കുകുത്തിയാക്കിയ ചിന്താ ജെറോമിന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തിയത്.
ശമ്പളം എങ്ങിനെ ഉയർത്താം എന്നതല്ലാതെ ചിന്താ ജെറോം യുവജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി എഴ് വർഷത്തിൽ ഒന്നും തന്നെ ചിന്തിച്ചിട്ടില്ല.
അവശ്യ സാധനങ്ങളുടെ വില കയറ്റം തടയിടുന്നതിന് പകരം സപ്ലെക്കോയിൽ പോലും വില കൂട്ടി കൊള്ള ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ ബഫർ സോണിൽ കുരുക്കി സേഫ് സോണിൽ കഴിയുന്ന മന്ത്രിമാർ തെരുവിൽ വിചാരണ ചെയ്യുമെന്നും ഇസ്മയിൽ കൂട്ടി ചേർത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് സംഘടിപ്പിക്കുന്ന സേവ് കേരള മാര്‍ച്ചിന്‍റെ പ്രചരണാര്‍ത്ഥം കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുറ്റ വിചാരണ യാത്ര കൊടിനാട്ടുമുക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് എന്‍ എ അസീസ് അദ്ധ്യക്ഷനായിരുന്നു.. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ മൂസ മൗലവി, ഖാലിദ് കിളിമുണ്ട, കെ കെ കോയ, സി മരക്കാരുട്ടി, ഒ ഹുസൈന്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ എം എ റഷീദ്, സെക്രട്ടറി ഒ എം നൗഷാദ്, ജാഥാ നായകന്‍ ഐ സല്‍മാന്‍, ഉപനായകന്‍ കുഞ്ഞിമരക്കാര്‍, ഡയറക്ടര്‍ എം പി സലീം, കോ ഓര്‍ഡിനേറ്റര്‍മാരായ സി നൗഷാദ്, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, സിറാജ് ഈസ്റ്റ് മലയമ്മ, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ്, മുഹമ്മദ് കോയ കായലം, സി ടി ശരീഫ്, ജുനൈദ് പെരിങ്ങൊളം, ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ എസ് അലവി, വി പി എ സലീം, എം പി എം ബഷീര്‍, യൂത്ത് ലീഗ് ഭാരവാഹികളായ അബൂബക്കര്‍ വി, അഷ്റഫ് സി, റിയാസ് ടി പി, ആലിക്കോയ പി ടി, എം എസ് എഫ് കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാദ് പൊന്നാരിമീത്തല്‍, ഒളവണ്ണ മേഖല പ്രസിഡന്‍റ് അജ്മല്‍ കള്ളിക്കുന്ന് സംസാരിച്ചു.
രണ്ടാം ദിനമായ ഇന്ന് ചൊവ്വ ഉച്ചക്ക് 2.30 മാത്തറയില്‍ നിന്നും യാത്ര ആരംഭിക്കും. തുടര്‍ന്ന് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍, പാലാഴി, പെരുമണ്ണ പഞ്ചായത്തിലെ മുണ്ടുപാലം, പുത്തൂര്‍മഠം, പെരുമണ്ണ, കോട്ടായിതാഴം, പെരുവയല്‍ പഞ്ചായത്തിലെ പെരുവയല്‍, പെരിങ്ങൊളം, കുറ്റിക്കാട്ടൂര്‍ എന്നീ സ്വീകരണ പോയന്‍റുകളിലൂടെ പുവ്വാട്ടുപറമ്പില്‍ സമാപിക്കും. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്‍റും മുന്‍ എം.എല്‍.എ യുമായ യു സി രാമന്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മൂന്നാം ദിവസം കാരന്തൂരില്‍ നിന്നും ആരംഭിച്ച് ചെറൂപ്പയില്‍ സമാപിക്കും.