ഒളവണ്ണ. മൗലാനാ ആസാദ് സ്കോളര്‍ഷിപ്പ് ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ നിറുത്തലാക്കിയ വിവിധ ന്യൂന പക്ഷ സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും പുന സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ഷ അട്ടിമറിച്ച് മുസ്‌ലിം പ്രാതിനിധ്യം വെട്ടികുറിച്ച പിണറായി സര്‍ക്കാരും നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് ഒളവണ്ണയില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് പിറകോട്ട് പോയ സമൂഹത്തിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ അധികാര കേന്ദ്രങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്തി കൊണ്ടും അഭ്യസ്ഥ വിദ്യരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലും മുസ്‌ലിം ലീഗ് പ്രസ്ഥാനം വലിയ പങ്ക് ആണ് വഹിച്ചതെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. സ്നേഹവും സൗഹാര്‍ദ്ധവും ഉയര്‍ത്തി കൊണ്ട് കലാലയങ്ങളില്‍ രാഷ്ട്രീയം പറയുന്ന മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പിന്തുണ അഭിമാനകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്‍റ് ജുനൈദ് സി വി അദ്ധ്യക്ഷനായിരുന്നു. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് യു സി രാമന്‍, കെ.എ. ഖാദർ മാസ്റ്റർ , കെ. മൂസ മൗലവി , ഖാലിദ് കിളിമുണ്ടഎ.പി. സഫിയ , ഹംസമാസ്റ്റർ , മരക്കാരുട്ടി , കെ.പി. കോയ , എ.ടി. ബഷീർ , ഒ. ഉസ്ലയിൻ , ഐ. സൽമാൻ , വി പി മുഹമ്മദ് മാസ്റ്റര്‍, കെ കെ കോയ, ഷാക്കിര്‍ പാറയില്‍, ടി.കെ.ഫസീല , വി പി എ സലീം, പി എം മുഹമ്മദലി, ഹമീദ് മൗലവി, എം പി എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് തിരഞ്ഞെടുപ്പില്‍ വിജയിച്ച എം എസ് എഫ് പ്രതിനിധികള്‍ക്കും, തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ എം എസ് എഫ് ഭാരവാഹികള്‍ക്കുമുള്ള നിയോജക മണ്ഡലം എം എസ് എഫ് ന്‍റെ ഉപഹാരം വേദിയില്‍ വെച്ച് സമ്മാനിച്ചു. എം എസ് എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാദ് പൊന്നാരിമീത്തല്‍ സ്വാഗതവും ട്രഷറര്‍ അന്‍ഫാസ് കാരന്തൂര്‍ നന്ദിയും പറഞ്ഞു. ഷമീര്‍ പാഴൂര്‍, അന്‍സാര്‍ പെരുവയല്‍, സി എം മുഹാദ്, സാഫിര്‍ മുണ്ടുപാലം, തൗഫീക്ക് പൂളേങ്കര, മുസമ്മില്‍ തെങ്ങിലക്കടവ്, അന്‍വര്‍ വി ഇ, യാസീന്‍ കൂളിമാട്, നിസാം ചെറൂപ്പ, സഹദ് പെരിങ്ങളം നേതൃത്വം നല്‍കി.