ഹബീബ്കാരന്തൂർ
കുന്ദമംഗലം:പാരാ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 2017 ൽ കുന്ദമംഗലത്ത് മുക്കം റോഡിൽ പ്രവർത്തന മാരംഭിച്ച പി.എസ്.എൻ കമ്മ്യൂണിറ്റി കോളേജ് അഞ്ചാംവാർഷികം ഈമാസം28 ന് നവജോതി സ്ക്കൂൾ കാമ്പസിലെ സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുവർഷങ്ങളിലുംനൂറ്ശതമാനം വിജയം കൈവരിക്കാനും പഠനംപൂർത്തീകരിച്ചവർക്കെല്ലാം മികച്ച പ്ലെയിസ്മെൻറ് ഒരുക്കികൊടുക്കുന്നതിനുംകോളജിന് സാധിച്ചിട്ടുണ്ട്.2019ലെ പ്രളയകാലത്ത്കോളജിലെ വിദ്യാർത്ഥികൾ കുന്ദമംഗലത്തു നിന്നും സമീപപ്രദേശത്ത് നിന്നും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ശേഖരിച്ചുനൽകിയതും പെരിങ്ങൊളത്ത്ശാന്തിചിറയിൽ ഒറ്റക്ക് താമസിക്കുന്ന സരസ്വതിക്ക് വീട് നിർമ്മിച്ച്നൽകാൻകഴിഞ്ഞതും കോളജിന്റെ ചാരിറ്റി-സേവനപ്രവർത്തനത്തിൻറെ മാതൃകയാണ് .വിവിധ അനാഥലയത്തിലെ അന്തേവാസികൾക്കായി ക്യാമ്പ്സംഘടിപ്പിച്ചും പോരായ്മകൾ നികത്തിയതും പ്രത്യാകംപ്രശംസഅർഹിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും വിധവകൾക്കും,എസ്.ഇ കുട്ടികൾക്കും വാർഡ് മെമ്പറുടെ കത്തിന്റെ അടിസ്ഥാനത്തിൽ 50% ഫീസ് ഇളവ് നൽകുന്നുമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യവുമുണ്ട്. 2023 ൽ കോഴിക്കോട് ജില്ലയിൽ 3ബ്രാഞ്ച് കൂടി ആരംഭിക്കും .28,29തിയ്യതികളിലായി നടക്കുന്ന പരിപാടിയിൽ വനിതാശിങ്കാരിമേളം,ഘോഷയാത്ര,സ്നേഹവിരുന്ന് ഉച്ചഭക്ഷണം,വിവിധകലാപരിപാടികൾ,വിവിധമേഖലയിൽ കഴിവ് തെളിയച്ചവരെ ആദരിക്കൽ,സമ്മാനകൂപ്പൺ,കോളേജിന്റെ ഓൺലൈൻ ചാനൽ ലോഞ്ചിംഗ്,ഗ്രാജ്വേഷൻഡേ,കാലിക്കറ്റ് മ്യൂസിക്കൽ വൈബ് അവതരിപ്പിക്കുന്ന ഗാനമേളഎന്നിവഒരുക്കിയിട്ടുണ്ട്.വാർത്താ സമ്മേളനത്തിൽഡയറക്ടർആൻറ് പ്രിൻസിപ്പാൾസുചേഷ്എം,അഡ്മിനിസ്ട്രേറ്റർആൻറ് ട്രസ്റ്റ് ചെയർ പേഴ്സൺപ്രിയസുചേഷ്,ദിലീപ്കുമാർ,റെജിൽ തുടങ്ങിയവർ പങ്കെടുത്തു.