കുന്ദമംഗലം:ഗാന്ധി അവസാനത്തെ പിടിവള്ളിയാണെന്നും ലോകസ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണംഎന്ന പുസ്തക പ്രകാശനം 27 ന് ഞാറാഴ്ച 3 മണിക്ക് പെരിങ്ങൊളം യു.പി.സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് പുസ്തകപ്രകാശനകമ്മറ്റിഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെരിങ്ങൊളം സ്ക്കൂളിലെ മുൻ അദ്ധ്യാപകൻ കൂടിയായ വി.സുരേന്ദ്രൻമാസ്റ്ററാണ് പുസ്തകംരചിച്ചത്.ലോകം നേരിടുന്ന സർവ്വ വ്യാപകവും അതീവ വിനാശകരവുമായ’ മലിനീകരണത്തേയും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥവ്യതിയാനത്തെയും ഭൂമിക്ക് അതിജീവിക്കേണ്ടത് ഉണ്ടെന്നുംഇങ്ങനേ ഒരു ദുരന്തമുഖത്ത് എത്തിപെട്ടിരിക്കുന്ന ഭൂമിയെ പറ്റി ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ആകുലതകളും വിവിധ വശങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.വാർത്താസമ്മേളനത്തിൽ കൊണിയഞ്ചേരി രാധാകൃഷ്ണൻ,പി.മുരളീധരൻ,ആർ.വി.ജാഫർ,വി.സുരേന്ദ്രൻമാസ്റ്റർ പങ്കെടുത്തു.