കുന്ദമംഗലം:കാരന്തൂർ ഓവുങ്ങര സ്ഥിചെയ്യുന്ന മോണാഡ് ബാർ ഹോട്ടലിലെ സെപ്ടിക് ടാങ്കിലെ മലിന ജലം സമീപത്തേ മനത്താനത്ത് റോഡിലേക്കും തോടിലേക്കും ഒഴിക്കിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.മുമ്പും സമാനരീതിയിൽ ഒഴിക്കിയത് പോലീസും നാട്ടുകാരും ചേർന്ന് ഹോട്ടലിലെ തൊഴിലാളികളെ കൊണ്ടും മേനേജരെ കൊണ്ടും നീക്കം ചെയ്യിച്ചിരുന്നു. ഇന്നും ഇതേപോലെ തൊഴിലാളികളെ കൊണ്ട് നീക്കം ചെയ്യിച്ച് നാട്ടുകാരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിഷയം ചർച്ചചെയ്ത് പരിഹാരംകാണാൻ ഇന്ന് വൈകുന്നേരം 4 ന് പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മേനേജ്മെൻറ്,നാട്ടുകാർ,ഗ്രാമപഞ്ചായത്ത് മെമ്പർ ജസീല ബഷീർ എന്നിവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.നിരവധിതവണ ഇത്തരംപ്രവണത ചെയ്യരുതെന്നും നിരവധികുട്ടികൾ അടക്കംയാത്രചെയ്യുന്നറോഡാണന്നുംചൂണ്ടികാട്ടിയിട്ടുംമാലിന്യംറോഡിലേക്ക് ഒഴുക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നിസാരകാര്യത്തിന് വേണ്ടി വരെ വ്യാപാരികളെഅടച്ചിടാൻ നിർദേശിക്കുന്ന ഹെൽത്ത് വിഭാഗം മൗനംപാലിക്കുന്നത് ഇവരുടെ പണത്തിന്റെ മുകളിലാണന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ യോഗം ചേർന്ന് ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.മലിനീകരണ പ്ലാൻറ് നിർമ്മിക്കുകയാണ് ഏക പോംവഴിയും ശാശ്വത പരിഹാരമെന്നും വിദഗ്ദർചൂണ്ടികിട്ടുന്നു