കോഴിക്കോട്∙ പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.
മർകസ് വൈസ് പ്രിൻസിപ്പലും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പ്രഥന ശിഷ്യനുമാണ്.
പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ
ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ
തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പലായിട്ടായിരുന്നു അധ്യാപന തുടക്കം.
കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു…