കുന്ദമംഗലം :മഹല്ല് മുസ്ലിം ജമാഅത്ത് ഭരണസമിതി അംഗങ്ങളെ തിരെഞ്ഞെടുത്തു.ഞായറാഴ്ച്ച രാവിലെ കുന്ദമംഗലം സുന്നി മദ്റസയിൽ നടന്ന തിരെഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ അബ്ദുൽ മജീദ് ഹാജി (പ്ര .സി) ഇ. ഇമ്പിച്ചഹമ്മദ്,
ടി.വി ഹമീദ് ഹാജി (വൈ.പ്രസി)
സയ്യിദ് പി കെ അബ്ദുല്ല കോയ സഖാഫി (ജന. സെ) എം കെ റഫീഖ്, അബ്ദുറസാഖ് ഹാജി പൈക്കാട്ട് (ജോ. സെക്ര) കെ ഉമ്മർഹാജി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ഇ.കെ. വിഭാഗം പ്രസിഡണ്ട് സിക്രട്ടറി ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
ആകെയുള്ള 15 അംഗ ഭരണസമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന വോട്ടടുപ്പിൽ എ.പി. സുന്നി വിഭാഗത്തിന് എട്ടും ഇ.കെ.സുന്നി വിഭാഗത്തിന് ഏഴും സ്ഥാനങ്ങൾ ലഭിച്ചിരുന്നു എ.പി. വിഭാഗത്തിലെ ഒരംഗം ജബ്ബാർ കണയംങ്കോടിന് ഭാരവാഹിത്വമില്ല.
ചുമതലയേറ്റ ഭാരവാഹികളെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സിക്രട്ടറി മജീദ് കക്കാട് ഷാൾ അണിയിച്ചു.
സൈനുദ്ധീൻ നിസാമി, അബ്ദുറഹിമാൻ സഖാഫി നെടിയനാട്
കെ സുലൈമാൻ, സി വി മുഹമ്മദ് ഹാജി,
ഖഹാർ ആനപ്പാറ എന്നിവർ പ്രസംഗിച്ചു