കുന്ദമംഗലം: ഇക്കഴിഞ്ഞ മഹല്ല് കമ്മറ്റി യിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപെട്ട 15 അംഗങ്ങൾ നാളെ രാവിലെ 9 ന് മദ്രസത്തു സുന്നിയ്യയിൽ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും ഹൈകോടതി നിർദേശ പ്രകാരം അഡ്വ:മുഹമ്മദ് ഷാഫിയായിരിക്കും റിട്ടേണിംഗ് ഓഫീസർ എ.പി. വിഭാഗത്തിന് 8ളം ഇ.കെ. വിഭാഗത്തിന് 7ഉം അംഗങ്ങളാണ് ഉള്ളത് .രണ്ട് വിഭാഗവും ശക്തരായതിനാൽ മഹല്ലിനെ കേസും വക്കാലത്തും ഒഴിവാക്കി മുമ്പോട്ട് നയിക്കാൻ ഇരുവിഭാഗവും ഇരുന്ന് സമന്വയത്തിൽ എത്തിചേരണ്ടതായിരുന്നു എന്നാണ് മഹല്ലിലെ സമാധാനം ആഗ്രഹിക്കുന്നവർ ആഗ്രഹിച്ചിരുന്നത് എന്നാൽ അതുണ്ടായില്ല.വോട്ടർമാർ ഇരു വിഭാഗത്തിന്റെയും പാനലിന് വോട്ട് ചെയ്യാതേ സുന്നികളായ കഴിവുള്ളആളുകളെയാണ് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.എ.പി.വിഭാഗത്തിന്റെ ആളുകൾ ഇരു ഭാഗത്തുംഉള്ളപ്പോൾ ഒരു മുസ്ലീം ലീഗ് അംഗം എ.പി. വിഭാഗത്തിന്റെ ഒപ്പവുമുണ്ട് എന്നതും തള്ളികളെയാൻപറ്റില്ല.ഇരു വിഭാഗം ആളുകളും അംഗങ്ങളുടെ പിന്തുണതേടി ഇറങ്ങിയിട്ടുണ്ട്. നാളത്തെ മത്സരം എന്തുകൊണ്ടും ഇരുവിഭാഗത്തിനും വിലപെട്ടത് തന്നെയാണ് ആരുജയിക്കും എന്നത് കാത്തിരുന്ന്കാണാം.എ.പി.വിഭാഗം 8 അംഗ വോട്ട് പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും ഒരുവോട്ട് അസാധുവായാൽ ഒരംഗം വരാതിരുന്നാൽ ഒരംഗം മറുകണ്ടംചാടിയാൽ എന്തും സംഭവിക്കാം എ.പി.വിഭാഗത്തിന്റെപ്രസിഡണ്ട്സ്ഥാനാർത്ഥിഇയ്യാറമ്പിൽ അബ്ദുള്ളകോയ യാണെങ്കിൽ ഇ.കെ. വിഭാഗത്തിന്റെ സ്ഥാനാർത്ഥി നിലവിലെ പ്രസിഡണ്ട്കൂടിയായ എം.കെ.മുഹമ്മദ്ഹാജിയാണ്.ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് എ.പി.വിഭാഗത്തിൽ നിന്നുംഅബ്ദുൽമജീദും ഇ.കെ.വിഭാഗത്തിൽനിന്ന്അഹമ്മദ്കുട്ടി വടക്കയിലുംട്രഷറർസ്ഥാനത്തേക്ക്എ.പി.വിഭാഗത്തിന്റഫീക്ക്മലാക്കുഴിയിലും ഇ.കെ. വിഭാഗത്തിന്റെ ഐ.മുഹമ്മദ്കോയക്കും പ്രഥമ പരിഗണന നൽകിയതായി അറിയുന്നു.എ.പി.വിഭാഗത്തിന്റെ മദ്രസയുടെ ഭരണംഇപ്പോഴും എ.പി.വിഭാഗത്തിൽ നിന്നുംഇടഞ്ഞ് നിൽക്കുന്ന എം.പി.ആലിഹാജിയുടെ കൈവശത്തിലുമാണ്.പുതിയ 15 അംഗപ്രവർത്തകസമിതിയിൽ ആലിഹാജി ഇല്ലെങ്കിലും അയാൾക്കുള്ളശക്തമായസ്വധീനം തള്ളികളയാനാകില്ല മഹല്ല് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും മത്സരിച്ചനമ്പറും1.അബൂബക്കര്‍ പാത്താടി ,2.എം കെ മുഹമ്മദ് ഹാജി ,,4.അസീസ് തലപ്പോയില്‍ ,5.ഐ മുഹമ്മദ് കോയ ,6.പി .അഹമ്മദ് കുട്ടി വടക്കയില്‍ ,7.സൈതലവി പുല്‍ പറമ്പില്‍,,9.എം. പി മൂസ്സ , 16.അബ്ദുള്ളക്കോയ ഇയ്യാറമ്പിൽ,18. അബ്ദുൽ മജീദ് കെ.19. ഇമ്പിച്ചി അഹമ്മദ് എളംബിലാശ്ശേരി 20.ഉമ്മർ.കെ. 21. അബ്ദുൽ റസാഖ് പൈക്കാട്ട്, 22.റഫീക്ക് മലാക്കുഴിയിൽ,23. അബ്ദുൽ ഹമീദ് ടി.വി., 28.ജബ്ബാർ കണയങ്കോട്