കുന്ദമംഗലം:ഭൂരഹിതരായ പത്ത് കുടുംബത്തിന് 33 സെൻറ് സ്ഥലം സൗജന്യമായി നൽകി കുന്ദമംഗലം നമ്പിടി പറമ്പത്ത് അയ്യൂബ് മാതൃകയായി. വിദേശത്ത് ഖത്തറിൽ ജോലി ചെയ്യുന്ന അയ്യൂബ് തന്റെ ആഗ്രഹം ഭാര്യയോടും മക്കളെയും അറിയിച്ചപ്പോൾ ഉപ്പയുടെ ആഗ്രഹത്തോടും ആ നല്ല മനസ്സിനോടും മക്കളും ഭാര്യയും പൂർണ സമ്മതം അറിയിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.സുഹൃത്തായ സിബ്ഗത്തുള്ളയെയും കൂട്ടി പത്ത് പേരേ കണ്ടെത്തുന്നതിനായി ജനപ്രതിനിധികളുമായി സംസാരിച്ച് അപേക്ഷ ക്ഷണിക്കുകയും അങ്ങനെ കിട്ടിയ അപേക്ഷയിൽ നിന്നുമാണ് പത്ത് പേരേ കണ്ടെത്തിയത്.ഇങ്ങനേ അർഹരായ പുത്തൻപുരയിൽ റജിലപി.എ,പുളിയശ്ശേരി റംല,താഴെഎടവലത്ത് റൈഹാനത്ത്,ചാലിപുറായിൽചിത്രകെ.എം.,പേവും കൂടുമ്മൽ ജമീലപി.കെ,കൂടത്താലുമ്മൽ ശ്രീധരൻകെ.,പുത്തന്നൂർ ശാന്ത,ആനപ്പാറക്കൽ ആയിഷ ഹസ്ന ബി.എ,നെച്ചിക്കാട്ടു തടത്തിൽ മനോഹരൻ പി.,അരണോലിച്ചാലിൽ സിന്താർ മണി എന്നവർക്ക് കുന്ദമംഗലം സാംസ്കാരി നിലയത്തിൽ ഗ്രാമപഞ്ചായത്ത് അയ്യൂബിനെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് പി.ടി.എ റഹീം എം.എൽ എ ഭൂരേഖകൾ പത്ത് കുടുംബത്തിനും കൈമാറി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.ചന്ദ്രൻ തിരുവലത്ത്,വി.അനിൽകുമാർ,അയ്യൂബ് നമ്പിടിപറമ്പിൽ,എം.സിബ്ഗത്തുള്ള,ബ്ലോക്ക് മെമ്പർ അരിയിൽ അലവി,പഞ്ചായത്ത്മെമ്പർമാരായ പി.കൗലത്ത്,ബൈജു ചോയിമഠത്തിൽ,ഷാജി ചോലക്കൽമീത്തൽ,സജിതഷാജി,നജീബ് പാലക്കൽ,കെ.കെ.സി. നൗഷാദ്,വിവിധരാഷ്ട്രീയപാർട്ടിനേതാക്കളായ എം.കെ.മോഹൻദാസ്,അരിയിൽ മൊയ്തീൻഹാജി,ടി.പി.സുരേഷ്,എം. ബാല സുബ്രമഹ്ണ്യൻ,സി.അബ്ദുറഹിമാൻ,എം.ബാബുമോൻ,അക്ബർഷാതുടങ്ങിയവർസംസാരിച്ചു.കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 4 പൊയ്യകൊട്ടാരത്താഴം മലേ കുഴിയിൽ ആണ് 33 സെൻറ് സ്ഥലം അയ്യൂബ് വിട്ടു നൽകിയത്.ഖത്തറിൽ ജോലി ചെയ്യുന്ന അയ്യൂബിന്റെഭാര്യ റംല,മക്കൾ:റസ്ന,ഇർഷാദ്,ഫാത്തിമ റെബിൻ,ആയിഷ ഷെബിൻ.അയ്യൂബിനെ യും സിബ്ഗത്തുള്ളയെയും ചടങ്ങിൽ വെച്ച് പി.ടി.എ റഹീംഎം.എൽ.എ മെമന്റോ നൽകി ആദരിച്ചു.