ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സൈക്ക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എം.ഡി ഇന്‍ സൈക്യാട്രി/ഡിഎന്‍ബി ഇന്‍ സൈക്യാട്രി/ഡിപിഎം എന്നിവയാണ് യോഗ്യത. പ്രായ പരിധി 18 നും 41 നും ഇടയില്‍. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 29ന് മുമ്പ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. വിവരങ്ങള്‍ക്ക് 0495 2376179.
കേരള പോലീസ് വകുപ്പിന്റെ ഭാഗമായ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ (അര്‍ബന്‍ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്ത് പ്രാഗത്ഭ്യമുളള ആര്‍മി/പാരാമിലിട്ടറി ഫോഴ്‌സില്‍ നിന്നുള്ള വിമുക്ത ഭടന്‍ന്മാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള ബയോഡാറ്റകള്‍ ഐ.ആര്‍ ബറ്റാലിയന്‍ ഔദ്യോഗിക മെയിലില്‍ സമര്‍പ്പിക്കണം. മെയില്‍ ഐ.ഡി [email protected]. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍ 0487 2328720.
.
..
.
ഒപ്‌ടോമെട്രിസ്റ്റ്
ഗവ. ഹോമിയോ ആശുപത്രിയിലേക്ക് ഒപ്‌ടോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.സി (ഒപ്‌ടോമെട്രി) അല്ലെങ്കില്‍ ഡിപ്ലോമ
ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 31 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
പ്രസംഗ മത്സരം: അപേക്ഷ ക്ഷണിച്ചു
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഒക്ടോബര്‍ 30 ന് വൈകീട്ട് 5 മണിക്കകം ബയോഡേറ്റ സഹിതം [email protected] എന്ന മെയില്‍ ഐ.ഡിയില്‍ അപേക്ഷ സമര്‍പ്പിക്കണം. നവംബർ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും പുരസ്‌കാരവും നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8086987262, 0471 2308630.
Android :
https://play.google.com/store/apps/details?id=in.nic.mmadekoyikode
iOS:
https://apps.apple.com/in/app/nammude-keralam/id1595554541