കുന്ദമംഗലം: പന്ത്രണ്ടാമത് സംസ്ഥാന വാഫി സി സോൺ കലോത്സവത്തിന് പ്രൗഢമായ തുടക്കം. കളൻതോട് മദാരിജു സ്സുന്ന വാഫി കോളേജിലാണ് വാശിയേറിയ കലാമത്സരങ്ങൾക്ക് അരങ്ങൊരുങ്ങിയത്. രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന മുപ്പത്തഞ്ചോളം മത്സരങ്ങളിൽ ഇരുപത് കോളേജുകളിൽ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ശ്രീ. ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു. സി. ഐ.സി ജനറൽ സെക്രട്ടറി പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വാഫി സന്ദേശ പ്രഭാഷണം നടത്തി സംസാരിച്ചു. ഇ.പി അബ്ദു റഹ്മാൻ ബാഖവി, പി.കെ മുഹമ്മദ് ഹാജി, മരക്കാർ മാസ്റ്റർ, ഖാദർ മാസ്റ്റർ, പിലാശ്ശേരി അബ്ദുറഹ്മാൻ ഹാജി, അശ്റഫ് ദാരിമി, ടി.ടി അബ്ദുല്ല ഹാജി, സിദ്ദീഖ് പിലാശ്ശേരി, സലാം പരതപ്പൊയിൽ, സുലൈമാൻ കുഴിക്കര, സലീം ടി.പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷെഫീഖ് എടക്കനാട് സ്വാഗതവും യാസർ ചെമ്മാട് നന്ദിയും പറഞ്ഞു.