കുന്ദമംഗലം :
ജീവനക്കാരെ കമ്പളിപ്പിച്ച് പണം തട്ടുന്ന സംഘം കുന്ദമംഗലത്ത് വ്യാപകമാവുന്നു.
വ്യാഴായ്ച്ച ഉച്ചയോടെ കുന്ദമംഗലം പുതിയ സ്റ്റാൻ്റിലെ മസാല കടയിൽ നിന്നാണ് ഏറ്റവും ഒടുവിലായി പണം കവർന്നത്. കടയിലെ ജീവനക്കാരി പുറത്ത് നിന്ന് മറ്റുള്ളവർക്ക് സാധനം കൊടുക്കുന്നതിനിടയിൽ മേശയിലുണ്ടായിരുന്ന ആയിരം രൂപ തന്ത്രത്തിലൂടെ കൈക്കലാക്കുകയായിരുന്നു.. കു റ ഞ്ഞദിവസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത് ഉ ഉളമരുന്ന് കടയിൽ നിന്നും കുറെ മരുന്നുകൾക്ക് ഓഡർ നൽകി ജീവനക്കാരി മരുന്ന്എടുക്കുന്നതിനിടെ രണ്ടായിരത്തിന് ചില്ലറ അവശ്യപ്പെട്ട് കടക്കാരോട് പണം വാങ്ങി തന്ത്രത്തിൽ വിരുതൻ രക്ഷപ്പെട്ടിരുന്നു. കുന്ദമംഗലം യു പി സ്ക്കൂളിന് എതിർവശത്തുള്ള മെഡിക്കൽ ഷോപ്പിലും സമാന രീതിയിൽ പണം തട്ടിയിരുന്നു
കഴിഞ്ഞ. ദിവസം പുതിയ സ്റ്റാൻ്റിലെ
പച്ചക്കറി കടയിലെ ജീവനക്കാരി സമീപത്തെ കടയിലേക്ക് പോയി തിരിച്ചു വന്നപ്പോൾ കടയുടെ ഉള്ളിൽ കയറിയാൾ പണം മുള്ള മേശവലിക്കുന്നതാണ് കണ്ടത്. കടയുടമ കണ്ടതായി തോന്നിയതോടെ, സാധനങ്ങൾക്ക് വില ചോദിച്ച് വേഗം ഇയാൾ പുറത്ത് പോകുകയായിരുന്നു.
വനിതാ ജീവനക്കാർ മാത്ര കടകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. കടയും പരിസരവും വീക്ഷിച്ച ശേഷം തന്ത്രത്തിൽ പണമെടുത്ത് മുങ്ങുന്ന രീതിയാണുള്ളത്.
രണ്ടായിരം രൂപ നൽകി ചെറിയ തുകക്ക് സാധനം വാങ്ങി ബാക്കി തുക വാങ്ങി പോയ ശേഷം വീണ്ടും കടയിലെത്തി പണം കുറവുണ്ടന്ന് പറഞ്ഞ് തന്ത്രത്തിൽ കടക്കാരോട് കുറവുള്ള പണം വീണ്ടും വാങ്ങിയും ഇവർ രക്ഷപ്പെടുന്നുണ്ട്.