കുന്ദമംഗലം:മില്‍മയുടെ പരിശുദ്ധിയുമായി ഇനി ഡ്രൈവ് ഇന്‍ പാര്‍ലറും കഫറ്റീരിയയും മില്‍മയുടെ സംസ്ഥാനത്തെ പ്രഥമ ഡ്രൈവ് ഇന്‍ പാര്‍ലറിന്റെയും കഫറ്റീരിയയുടെയും ഉദ്ഘാടനം കോഴിക്കോട് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു. പാലിന്റെ പരിശുദ്ധിയും മലയാളിയുടെ വിശ്വാസവും ഒത്തു ചേര്‍ന്നുള്ളതാണ് മില്‍മ. ക്ഷീര കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മില്‍മ വൈവിധ്യവത്ക്കരണത്തിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് സിഡബ്ലുആര്‍ഡിഎം റോഡില്‍ കോട്ടാംപറമ്പില്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന് (എംആര്‍ഡിഎഫ്) കോമ്പൗണ്ടിലാണ് ഡ്രൈവ് ഇന്‍ ഇന്‍ പാര്‍ലറും കഫറ്റീരിയയും ആരംഭിച്ചത്. മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും ഡ്രൈവ് ഇന്‍ പാര്‍ലറില്‍ ലഭിക്കും. ചായ , കാപ്പി തുടങ്ങി പത്തോളം ഹോട്ട് ഡ്രിങ്കുകളും 15ഇനം ദോശകളും, 22ഇനം സ്നാക്സുകളും മില്‍മ ഐസ്ക്രീമുകളും കഫറ്റീരിയല്‍ ലഭ്യമാണ്.
ചടങ്ങില്‍ മില്‍മ ചെയര്മാന് കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിയിലൂടെ ക്ഷീര കര്‍ഷകരുടെ പുരോഗതി എന്നതാണ് മില്‍യുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് തുടക്കം കുറിച്ച മില്‍മ ഡ്രൈവ് ഇന്പാര്ലറും കഫറ്റീരിയയും സംസ്ഥാനത്തെ എല്ലാ ജില്ലയിലും വൈകാതെ തുടങ്ങും. മില്‍മ സൂപ്പര്‍മാര്‍ക്കറ്റും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥനാത്തെ ആദ്യത്തെ മില്‍മ മിനി സൂപ്പര്‍ മാര്‍ക്കറ്റ് നിലമ്പൂരില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും കെ.എസ് മണി പറഞ്ഞു.
മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. എംആര്‍ഡിഎഫ് പുറത്തിറക്കിയ മില്‍മയുടെ പുതിയ ഉത്പ്പന്നമായ ചെമ്പ പുട്ടു പൊടി പിടിഎ റഹീം എംല്‍എ വിപണിയിലിറക്കി. കോര്പ്പറേഷന് കൗണ്‍സിലര്‍ സ്മിത വള്ളിശേരി, ജി.എം. സുരേന്ദ്രന് (വ്യാപാരി വ്യവസായി സമിതി), രമേഷ് കോട്ടായി ( വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവര്‍ സംസാരിച്ചു. എംആര്‍ഡിഎഫ് ട്രസ്റ്റി ചെന്താമര സ്വാഗതവും സിഇഒ ജോര്‍ജ് കുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.