ചാത്തമംഗലം : മയക്കു മരുന്നുകൾക്കും മറ്റു ലഹരികൾക്കുമെ തിരെയുള്ള പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ യുവജന പ്രസ്ഥാനങ്ങൾ കൈകോർക്കണമെന്നും അല്ലാത്ത പക്ഷം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം തകർന്ന് പോകുമെന്നും എം. ഇ. എസ്. യൂത്ത് വിംഗ് പ്രസ്താവിച്ചു. എം. ഇ. എസ്. യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന മയക്കു മരുന്നുകൾക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിൻ കോഴിക്കോട് ചാത്തമംഗലം എം ഇ എസ് കോളേജിൽ വെച്ച് സംഘടിപ്പിച്ചു. കുന്നമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടത്തറമ്മൽ ഉദ്ഘാടനം ചെയ്തു. എം. ഇ. എസ്. യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ റഹീം ഫസൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആർ. കെ. ഷാഫി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഷഫീക് ആലത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. സിവിൽ എക്‌സൈസ് ഓഫീസർ ഷഫീക്കലി ടി ക്ലാസ്സ് എടുത്തു. പ്രൊഫ ഇ.അബ്ദുൽ റസാഖ്, ഷാഫി പുൽപ്പാറ,ഹഷിർ ബി വി,മുസ്തഫ ഷമീം, അഫ്സൽ കള്ളൻതോട്, ഷമീർ വി, ഫസലു റഹ്മാൻ, തോമസ് മാത്യു, എന്നിവർ സംസാരിച്ചു. മുഫീർ.എസ്.എൽ, ബാസിത്ത് ചെറുവാടി, ഷമീം, റിയ എന്നിവർ നേതൃത്വം നൽകി.