തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശ വിഷയത്തിൽ മന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്തേക്ക് .സംഭവത്തെ പറ്റിപരസ്യ പ്രതികരണത്തിന് മടിച്ച് സി.പി.എം. ഇന്ന് ചേർന്ന അവെയ്ലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷവും വിഷയത്തിൽ മാധ്യമങ്ങൾക്കുള്ള പത്രക്കുറിപ്പ് പുറത്തുവിടാൻ പാർട്ടി തയ്യാറായിട്ടില്ലായിരുന്നു. പിന്നീട് ലഭിച്ച നിയമോപദേശത്തെ തുടർന്നായിരുന്നു രാജി
വിഷയത്തിൽ നിയമപരമായ തിരിച്ചടിയുണ്ടാകുന്നതിന് മുൻപ് മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നാണ് ഘടകക്ഷികൾ സി.പി.എമ്മിനെ അറിയിച്ചത്.സജി ചെറിയാന്റെ പരാമർശം ഗുരുതരമാണെന്നും തിരിച്ചടിയുണ്ടാകുമെന്നും സി.പി.ഐ. അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഇന്നു നടന്ന യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് ഒരു തീരുമാനത്തിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്.
രാജിവേണോ വേണ്ടയോ എന്ന കാര്യത്തിൽ തീർപ്പുണ്ടാക്കാൻ നാളെ സമ്പൂർണ സെക്രട്ടേറിയേറ്റ് ചേർന്ന് തീരുമാനമെടുത്തേക്കുമെന്ന വാർത്ത വന്നയുടനെ മന്ത്രി രാജിക്കൊരുങ്ങിയിരുന്നു. പാർട്ടി സംസ്ഥാന ഘടകം എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് സി.പി.എം. കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷം കോടതിയിലേക്ക് പോവുകയും അത് കോടതി പരാമർശത്തിന് കാരണമാവുകയും ചെയ്താൽ, കോടതി ഇടപെട്ടതിനെ തുടർന്ന് രാജിവെക്കേണ്ടി വന്നു എന്ന ദുഷ്പേരുകൂടിയുണ്ടാകും. അതിനും മുൻപ് രാജി വെക്കുന്നത് നല്ലതാണെന്ന അഭിപ്രായത്തിനും ഇടതുമുന്നണിയിൽ ഐക്യമുണ്ടായില്ല. ഇനി വ്യാഴാഴ്ച നടക്കുന്ന സമ്പൂർണ സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.