കുന്ദമംഗലം : കൊടുവള്ളി വെണ്ണക്കാട് തൂക്കുപാലത്തിന്റെ മറുഭാഗത്ത് നിന്നും ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച വാർത്ത നൽകിയതിന് കുന്ദമംഗലം പ്രസ്ക്ലബ്ബ് പ്രസിഡന്റും, ജനശബ്ദം നൂസ്, കുന്ദമംഗലം ന്യുസ് എന്നീ പോർട്ടലുകളുടെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളക്ക് നേരെയുള്ള വധഭീഷണിക്കെതിരെ കുന്ദമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ്തെക്കയിൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട(ഐ.യു എം എൽ), ജനാർദ്ദനൻ കളരിക്കണ്ടി (സി.പി.ഐ), സുരേഷ് ബാബു (സി.പി.ഐ എം), വിനോദ് പടനിലം,സി.വി സംജിത്ത് (കോൺഗ്രസ്), ടി.പി സുരേഷ് (ബിജെപി), അരിയിൽ അലവി ( കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഹബീബ് കാരന്തൂർ (പ്രസ്സ് ക്ലബ്ബ് സിക്രറട്ടറി), ഇ.പി. ഉമ്മർ (വെൽഫെയർ പാർട്ടി), ഒ.പി ഭാസ്കരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), സിദ്ദീഖ് മിൻസാര (വ്യാപാരി വ്യവസായി സമിതി),ഒ.സലീം, ടി.കെ ഹിതേഷ് കുമാർ , എൻ സദ സദക്കത്തുള്ള , ഷരീഫ് മലയമ്മ, എം.കെ ബിച്ചിക്കോയ , നിയാസ് കാരപറമ്പ്, ബൈജു (ഐ എൻ ടി യു സി) തുടങ്ങിയ വിവിധരാഷ്ട്രീയപാർട്ടിനേതാക്കൾസംസാരിച്ചു. പി.എം ഷരീഫുദ്ദീൻ മാട്ടുമ്മൽ സ്വാഗതവും ഗിരീഷൻ. പി.നന്ദിയും പറഞ്ഞു.