കുന്ദമംഗലം:കേരളത്തിലെനാലു പ്രധാന ആർ.ടിഓഫീസുകളുടെ മുമ്പിലൂടെ നിയമം ലംഘിച്ച് ദിവസേന നെഞ്ച് വിരിച്ച് കടന്നു പോകുന്ന ഒരു സ്വാകാര്യബസ്സുണ്ട്.സുൽത്താൻ ബത്തേരി കോഴിക്കോട് റൂട്ടിൽ ഓടുന്ന സൈഫമോൾബസ്സ്.മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസ്സിനും സ്വകാര്യബസ്സുകളിലും പുലി,ആന,കടുവ,മാൻ,സിനിമാനടി നടൻമാരുടെഫോട്ടോപതിച്ച്ഓടുന്നത് വിലക്കിയുംടൂറിസ്റ്റ് ബസ്സിന് വെള്ളയും,സിറ്റിബസ്സിന് പച്ചയും,റൂറൽബസ്സിന്നീലയും,ദീർഘദൂര ബസ്സിന് പിങ്ക്കളറും നിർബന്ധമാക്കി ഉത്തരവിറക്കുകയും നൂറ്ശതമാനംപ്രായോഗികമായി നടപ്പിലാകുകയും ചെയ്തിരുന്നു.എന്നാൽ ടൂറിസ്റ്റ്ബസ്സുകൾ കോടതിയിൽ നിന്നും ഇഷ്ടമുള്ള കളർ അടിക്കുന്നതിന്അനുവാദം തേടുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.പക്ഷേ ചിത്രംപതിക്കരുതെന്ന നിർദേശം നില നിൽക്കുന്നുണ്ട്.ഈതീരുമാനംലംഘിച്ചാണ് വയനാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യബസ്സിന്റെപിറകിൽ ഗ്ലാസ് മറിച്ച് മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച് ഓടുന്നത്.കോഴിക്കോട്,കൊടുവള്ളി,കൽപ്പറ്റ,ബത്തേരി,ആർ.ടി.ഒ ഓഫീസിന്റെ മുമ്പിലൂടെയുംഇവരുടെ കീഴിലുള്ള സാധാരണക്കാരനെ തൊട്ടതിനും പിടിച്ചതിനും വൻതുക ഫൈൻ ചുമത്തി പിഴ ഈടാക്കുന്നഎൻഫോഴ്സ്മെൻറ് സ്ക്വാഡിന് ഈ ബസ്സിനെ തൊടാനും നടപടിയെടുക്കാനും ഭയമാണത്രെ?കാരണം കേരളംഭരിക്കുന്ന മുഖ്യന്റെ ഫോട്ടോ പറിപ്പിച്ചാൽ തൊപ്പിതെറിക്കുകയോ സ്ഥലമാറ്റം കിട്ടുമോ എന്ന ഭയമാണ്