ഹബീബ്കാരന്തൂർ
കുന്ദമംഗലം: മികച്ച ഷോർട്ട് ഫിലിമുകൾ കണ്ടെത്തുക ,പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്നമംഗലത്ത് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് “ഫിലിം ടാക്കീസ് 2022 “സമാപിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഖബർ , ഗിരീഷ് കറുത്ത പറമ്പ് സംവിധാനംചെയ്ത മസ്തിഷ്ക പുരാണം എന്നീ ചിത്രങ്ങൾ ഒന്നാം സ്ഥാനം പങ്കിട്ടു. ബാബു എസ് കുമാർ സംവിധാനം ചെയ്ത ഏകാധിപതി മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രദീപ് പി ചെലവൂർ സംവിധാനം ചെയ്ത അമ്മുവിൻറെ വേർപാട് മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുത്തു. കുന്നമംഗലം രാജീവ് ഖർ ഓഡിറ്റോറിയത്തിലെ ഐവി ശശി നഗറിൽ നടന്ന മേള, അഗസ്റ്റിൻ മാസ്റ്റർ ,സേവ്യർ ,വിനോദ് മണാശ്ശേരി എന്നിവർ ചേർന്ന് സ്വിച്ച് ഓൺ ചെയ്തു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ,ടി. ചക്രായുധൻ എന്നിവർ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. മേളയിൽ മത്സര ,മത്സരേതരവിഭാഗങ്ങളിലായി 14 ചിത്രങ്ങൾ പ്രദർശിപ്പിച്ചു