കുന്ദമംഗലം:ഭരണഘടന നൽകുന്ന സംരക്ഷണവും സുരക്ഷയുമാണ് പൗരൻമാരുടെ ശക്തിയെന്നും കടമകളും അവകാശങ്ങളും സംബന്ധിച്ച ബോധ്യത്തോടെ ഭരണഘടനയുടെ കാവലാളുകളാവാൻ രാജ്യത്തെ ജനങ്ങൾക്ക് സാധ്യമാകണമെന്നും അഡ്വ: പി.ടി.എ.റഹീം എം.എൽ.എ അഭിപ്രായപ്പെട്ടു. ഫോറം ഫോർ സ്പിരിച്വൽ തോട്ട്സ് കലിക്കറ്റ് ചാപ്റ്റർ കുന്ദമംഗലം ക്വാസർ ടവർ ഓഡിറ്റോറിയത്തിൽ ‘ മതേതരത്വവും ഭരണഘടന അവകാശങ്ങളും ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ മതക്കാരനും തങ്ങളുടെ സാംസ്ക്കാരിക വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ ഭരണഘടന സ്വാതന്ത്യം നൽകുന്നുണ്ടെന്നിരിക്കെ അനാവശ്യ ഇടപെടലുകളിലൂടെ ഭരണഘടനാവകാശങ്ങൾ ദുർബലപ്പെടുത്താൻ നീക്കങ്ങളുണ്ടാകുന്നത് ആശങ്കാജനകമാണ്. ഭരണഘടനയുടെ കാവലാളാകേണ്ട ജുഡീഷ്യറിയും ലെജിസ്ലേച്ചറും അന്തകരാ കരുതെന്നും ദൗത്യം മറക്കരുതെന്നും തദ്ദേഹം പറഞ്ഞു. ഫോറം ഫോർ സ്പിരിച്വൽ തോട്ട്സ് ചെയർമാൻ എഞ്ചി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഡോ: അഷ്റഫ് വാളൂർ വിഷയാവതരണം നടത്തി.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽകുമാർ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാലിദ് കിളിമുണ്ട ,ടി.കെ.സീനത്ത് ,
കുന്ദമംഗലം പ്രസ് ക്ലബ്ബ്പ്രസിഡണ്ട് എം.സിഗ്ബത്തുള്ള , ഇ.പി. ലിയാഖത്ത് അലി ,പി.ടി.അബ്ദുൽ മജീദ് സുല്ലമി ,ടി.പി.ഹുസൈൻകോയ ,ഫോറം ഫോർ സ്പിരിച്വൽ തോട്ട്സ് കൺവീനർ ശുക്കൂർ കോണിക്കൽ ,ഷഫീഖ് എരഞ്ഞിക്കൽ ,തൻവീർ കുന്ദമംഗലം പ്രസംഗിച്ചു.