കോവിഡ്കാലത്തേ സർക്കാർകെട്ടിടത്തിലെവാടക ഇളവ്. കുന്ദമംഗലംഗ്രാമപഞ്ചായത്ത്ഓഫീസിലേക്ക് വ്യാപാരികൾപ്രതിഷേധമാർച്ച്നടത്തി.
കുന്ദമംഗലം:കൊവിഡ് സമയത്ത് പ്രയാസം അനുഭവിച്ച സർക്കാർ കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച
ആറു മാസത്തെ വാടകയിളവ് വ്യാപാരികൾക്ക് അനുവദിച്ച് നൽകുന്നതിൽ നിന്നും പഞ്ചായത്ത് ഭരണാധികാരികൾ പിറകോട്ട് പോകരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി പറഞ്ഞു.വാടക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ് ദേഹം.
കൊവിഡിൽ മാസങ്ങളോളം അടച്ചിട്ട കടയുടമകൾക്ക് ആശ്വാസമായാണ് കേരള സർക്കാർ വാടക ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ചില പഞ്ചായത്തുകൾ ആനുകൂല്യം നൽകാൻ തയ്യാറാവുന്നില്ലെന്നും.സർക്കാർ തീരുമാനം അട്ടിമറിക്കുന്ന വർക്കെതിരിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും .ടെസ്റ്റ് പർച്ചേഴ്സും മറ്റും നടത്തി
വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേ
ഹം പറഞ്ഞു .കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു.
എം ജയശങ്കർ, പി കെ ബാപ്പു ഹാജി, അഡ്വ പി ചാത്തുക്കുട്ടി, നാസർ മാവൂരാൻ, എൻ വിനോദ് കുമാർ, കെ കെ ജൗഹർ, എം പി മൂസ ഹാജി, ഒ പി ഹസ്സൻകോയ, ടി മുഹമ്മദ് മുസ്തഫ, സുബൈർ പടനിലം,
സുനിൽ കണ്ണോറ, കെ സുമോദ്, ടി സജീവൻ, എം വിശ്വനാഥൻ നായർ ടി വി ഹാരിസ്,, എൻ പി തൻവീർ, ടി ജി നിലേഷ്, എൻ വി അഷ്റഫ്, കെ.കെ മഹിത ,പ്രസംഗിച്ചു.