കുന്ദമംഗലം: കോഴിക്കോട് ഗവ.പോളിടെക്നിക് പ്രിന്‍സിപ്പലും, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് ഭാരവാഹിയുമായിരുന്ന എസ്. ശാന്തമ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുസ്തകപുരസ്ക്കാരത്തിന് കളരിക്കണ്ടി നവോദയവായനശാല അര്‍ഹമായി. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എന്‍ഡോവമെന്റ് . കളരിക്കണ്ടി വായനശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ എന്‍ഡോവ്മെന്റും പ്രശസ്തിപത്രവും വായനശാലക്ക് കൈമാറി. ഇ. പ്രമോദ് അധ്യക്ഷനായി. പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടര്‍ ടി.വി. ബാലന്, ഡോ. ജെറീഷ്, കെ.പി. സുരേന്ദ്രനാഥന്‍ , ജനാര്ദനന് കളരിക്കണ്ടി , കെ.പി. ബാബുരാജന് എന്നിവര്‍ സംസാരിച്ചു.