കേരളത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാതന ശേഷി 1000 മെഗാവാട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗര. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി സഹായകരമാണ്. ലക്ഷ്യമിടുന്ന 1000 മെഗാവാട്ടില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്നു മാത്രമാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ച രണ്ടാം ഘട്ട സബ്സിഡി പ്രോഗ്രാമിന്റെ സഹായത്തോടെയും, കേരള സര്‍ക്കാറിന്റെ അംഗീകാരത്തോടെയും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്നതാണ് KSEBL-സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി സ്കീം.ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കുന്ദമംഗലം മണ്ഡലത്തിൽ ജംഷീർ എന്നിവരുടെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ച് കിലോവാട്ട് സോളാർ നിലയത്തിന്റെ ഉദ്ഘാടനം 2022 ജനുവരി പതിമൂന്നാം തിയ്യതി രാവിലെ 10 മണിക്ക് ബഹു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലിജി പുല്‍ക്കുന്നുമ്മല്‍ അവര്‍കളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. അഡ്വ.പി.ടി.എ. റഹീം അവർകൾ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ശ്രീ.ചന്ദ്രബാബു പി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇലക്ട്രിക്കൽ സർക്കിൾ, കോഴിക്കോട് സ്വഗതം ചെയ്തു. ശ്രീമതി. ഷാജി സുധാകരൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇലക്ട്രിക്കൽ ഡിവിഷൻ കോഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ.അനില്‍ കുമാര്‍ വി, വൈസ് പ്രസിഡണ്ട്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, ശ്രീമതി. പ്രീതി യു സി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്സന്, ശ്രീമതി. ഷബ്ന റഷീദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്സന്, ശ്രീമതി. ബുഷ്റ യു സി, വാർഡ് മെമ്പർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ശ്രീ. പ്രസാദ് കുട്ടൻ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇല. സബ് ഡിവിഷന്,കുന്ദമംഗലം അവര്‍കള്‍ നന്ദി പ്രകാശനവും നടത്തി.