കോഴിക്കോട് : ക്രമസമാധാന തകർച്ചയും
അഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം,
നിഷ്ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. പുതുവത്സര ദിനത്തിൽ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല ആസ്ഥാനങ്ങളിലാണ് വിചാരണ നടത്തുക. രാഷ്ട്രീയ കൊലപാതകങ്ങളൾ തടയുന്നതിൽ തുടർചയായി പോലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേർവാഴ്ച മൂലം ഭരണ സിരാ കേന്ദ്രത്തിൽ താമസിക്കുന്നവർക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ
തന്നെ കുറ്റവാളികളായി മാറുകയാണ്. കൈകൂലി, മോഷണം, സ്ത്രീ വിരുദ്ധത, മുസ്ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീന കൃത്യങ്ങളിൽ
പങ്കാളികളായ കാക്കിധാരികൾക്ക് പോലും ഭരണകൂടം സംരക്ഷണം
നൽകുകയാണ്. പോലീസിനെ കയറൂരി വിട്ടു കൊണ്ടുള്ള
പിണറായിയുടെയും
സി പി എമ്മിന്റെയും നയത്തിനെതിരെ നടത്തുന്ന യൂത്ത് ലീഗ്
ജനകീയ വിചാരണ വിജയിപ്പിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.