കുന്ദമംഗലം:റോഡുകളിലെ കുഴികളിൽ മണ്ണിട്ടും
വെള്ളം കെട്ടിനിൽക്കുന്നത് തുറന്ന് വിട്ടും പന്തീർപാടം പാലക്കൽ സ്വദേശി ഉമ്മർ (68) ൻ്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു
ഈ പ്രവൃത്തി ഒരു ദിവസത്തേക്ക് മാത്രമല്ല. ഒരു നിത്യകാഴ്ചയാണ്
റോഡുകളിലെ കുഴികളിൽ മണ്ണിടുന്നു
വെള്ളം കെട്ടിനിൽക്കന്നിടത്ത്നിന്ന് ഒഴിക്കിവിടുന്നു വഴി വൃത്തിയാക്കുന്ന ഉമ്മർക്കക്ക് ദേശീയ പാതയെന്നോഗ്രമീണ പാതയെന്നോ വ്യത്യാസമില്ലാതേ
ഉമ്മർക്കായി കർമ്മനിരതനാണ്.ആരെയും കാണിക്കാനല്ലപ്രശസ്തനാവാനല്ല പാരിതോശികമോ അംഗികാരങ്ങളോ പ്രതിക്ഷിച്ചല്ല, ദൈവപ്രീതി കാംശിച്ചു മാത്രം.
പതിവ് പോലെ പത്ത് മണിയോടെ കൈക്കോട്ടും അർബാനയും മായി പുറപെടുന്ന കണ്ടപ്പോൾ ചോദിച്ചു എങ്ങോട്ടാ എന്താ പരിപാടി എന്ന്? മറുവടിയും ഉടനടി
മൊത്തം വൃത്തികേടായി കിടക്കുകയാണ് എന്നെകൊണ്ട് പറ്റുന്നത് ചെയ്യുകാണ് ,
പിന്നെ ഒരു മണിക്കൂർ വ്യായാമം ആകും പടച്ചോന്റെ കൂലിയും കിട്ടും
ഇതാണ് ഉമ്മർക്കായിന്റെ മറുപടി.
യഥാർത്ഥത്തിൽ ആദരിക്കപെടേണ്ടത് ഇവരെപോലെയുള്ളവരെയാണ്.
നേരുന്നു ഒരായിരം അഭിവാദ്യങ്ങൾ
നേരുന്നു ആയുർആരോഗ്യ സൗഖ്യവും.