കുന്ദമംഗലം: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനും ഇന്ധനവിലയിൽ നികുതി ഭീകരതക്കുമെതിരെ കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ് റ്റോഫീസിലേക്ക് മാർച്ച് നടത്തി. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി.കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഡി സി സി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, പി സി അബ്ദുൾ കരീം, സി വി സംജിത്ത്, വേലായുധൻ അരയങ്കോട്, വി എസ് രഞ്ജിത്ത്, ടി.കെ.ഹിതേഷ് കുമാർ, പി.ഷൗക്കത്തലി, ഷിജു മുപ്രമ്മൽ എ.ഹരിദാസൻ, സത്യൻ കുതിരാടം പ്രസംഗിച്ചു.