കുന്ദമംഗലം: ആനപ്പാറ ആശുപത്രിക്ക് വേണ്ടി MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ സൈഡ് ഭിത്തി തകർന്നുവീണു.ഇന്നലെ പുലർച്ചയാണ് സംഭവം.നിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന് അറിയുന്നു. മതിൽ വീണ് നിലവിലെ ആശുപത്രി കെട്ടിടത്തിനും മോട്ടോർ ,വാട്ടർ കണക്ഷൻ എന്നിവയും തകർന്നിട്ടുണ്ട്. സ്ഥലം സന്ദർശിച്ച പഞ്ചായത്ത് മെമ്പർ കെ.കെ.സി.നൗഷാദ് കരിങ്കൽ മതിൽ പരിശോധിക്കുന്നതിനിടെ വീണ്ടും മതിൽ ഇടിഞ്ഞ് പരിക്കേറ്റു.കരാർ എടുത്ത കളരാന്തിരി സ്വദേശി അസീസ് എന്ന ആളുടെ ജീവനക്കാർ എത്തി ഇടിഞ്ഞു വീണ ഭാഗങ്ങൾ എടുത്തു മാറ്റുന്ന പ്രവൃത്തി മുസ്ലീം ലീഗ് പ്രവർത്തകർ എത്തി തടഞ്ഞു കൊടിനാട്ടി. പഞ്ചായത്ത് ലീഗ് നേതാക്കളായ ഒ.സലീം, ഐ.മുഹമ്മദ് കോയ, ഹബീബ് കാരന്തൂർ ,എൻ.എം.യൂസുഫ്, വി.പി.സലീം സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, എം.പി.മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളിയും സ്ഥലം സന്ദർശിച്ചു.