കുന്ദമംഗലം: പഞ്ചായത്ത് എം എസ് എഫിന് പുതിയ നേതൃത്വം നിലവിൽ വന്നു
കുന്ദമംഗലം ശിഹാബ് തങ്ങൾ സൗദത്തിൽ വെച്ച് നടന്ന കൗൺസിലിൽ യോഗത്തിലാണ്പുതിയ പഞ്ചായത്ത് എംഎസ്എഫ് കമ്മറ്റിയെ തിരഞ്ഞെടുത്തത്.സിറാജ് ചൂലാംവയൽ പ്രസിഡന്റ് ആയും ജാസിർ ചാത്തങ്കാവ് ജനറൽ സെക്രെട്ടറി ആയും യാസീൻ കുന്ദമംഗലം ട്രഷറർ വൈസ് പ്രസിഡന്റുമാരായി ഷംസുദ്ധീൻ പൈങ്ങോട്ട്പുറം വെസ്റ്റ് , ഉവൈസ് പിലാശ്ശേരി,ഷിഫാർ കാരന്തൂർ ജോയിന്റ് സെക്രട്ടറിമാരായി അദ്നാൻ പടനിലം,സുഫിയാൻ പന്തീർപാടം,ഷഹൽ പതിമംഗലം വിംഗ് കൺവീനർമാർ : ഇർഫാൻ കളരിക്കണ്ടി മഖ്ബൂൽ പൈങ്ങോട്ട് പുറംഈസ്റ്റ് , ഷാദിൽ മുറിയനാൽ എന്നിവരെ തിരഞ്ഞെടുത്തു
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്‌ദീൻ ഹാജി കൗൺസിൽ ഉദ്‌ഘാടനം ചെയ്തു. അജാസ് പിലാശ്ശേരി അധ്യക്ഷത വഹിച്ചു.സി.അബ്ദുൽ ഗഫൂർ , ഹബീബ് കാരന്തൂർ ,ഐ മുഹമ്മദ് കോയ,എൻ എം യൂസുഫ്, വി.പി.സലീം,സിദ്ധീഖ് തെക്കയിൽ, ഷമീൽ കെകെ, റസാഖ് പതിമംഗലം, അൻസാർ പെരുവയൽ, മുഹാദ് ഒളവണ്ണ, ഉബൈദ് ജികെ, അൻഫാസ് കാരന്തൂർ, അൻവർ തുടങ്ങിയവർ സംമ്പന്ധിച്ചു
