കോഴിക്കോട് ജില്ലയിലെ 144 എൻ എസ് എസ് യൂണിറ്റുകളിൽ നിന്ന് 2020 _21 കാലഘട്ടത്തിലെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത നാല് മികച്ച യൂണിറ്റുകളിൽ ഒന്നായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. കോവിഡ് കാലത്ത് നടത്തിയ ശക്തമായ സാമൂഹ്യ ഇടപെടലുകളാണ് യൂണിറ്റിനെ പുരസ്ക്കാര നിറവിൽ എത്തിച്ചത്.പെരുവയൽ പഞ്ചായത്തിന് പൾസോക്സിമീറ്റർ, പഞ്ചായത്തിലെ CFLTC തയ്യാറാക്കൽ, സാനിറ്റൈസേഷൻ,പോലീസ് സ്റ്റേഷൻ, ഫയർഫോഴ്സ് KSEB തുടങ്ങിയവക്ക് മാസ്ക്ക് സാനിറ്റൈസർ, അതിഥി തൊഴിലാളികൾക്ക് മാസ്ക്ക്, വാക്സിനേഷൻ ക്യാമ്പെയ്നുകൾ, രെജിസ്ട്രേഷൻ, മെഡിക്കൽ കോളേജ് ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, രക്തദാനം തുടങ്ങി നിരവധി കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾ, പച്ചക്കറി നടുന്ന ഹരിതകാന്തി, പ്ലാവ് നടുന്ന പ്ലാന്താണൽ കൂട്ടം, തോട് വൃത്തിയാക്കൽ, മുത്തശ്ശി മരത്തിനുള്ള ആദരവ്, സ്കൂൾ ലൈബ്രററിയെ നാട്ടുകാരുമായി ബന്ധിപ്പിക്കുന്ന പുസ്തകം പൂമുഖത്തേക്ക് , ദുരിതാശ്വാസ നിധിയിലേക്ക് സഹായം, ഉദയം പദ്ധതിക്ക് സഹായം, ഓൺലൈൻ പഠന സഹായത്തിന്നായി നാല് ടാബുകൾ,വീട് നിർമാണം, പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനമായ ആർച്ച, തുടങ്ങി നിരവധി പാരിസ്ഥിതിക സാമൂഹ്യ പ്രവർത്തനങ്ങൾ , വിവിധ വിഷങ്ങളിലുള്ള നിരവധി സെമിനാറുകൾ വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലയും ഊന്നിയുള്ള പ്രവർത്തനമാണ് എൻ എസ് യൂണിറ്റിനെ മികച്ചത് ആക്കി മാറ്റുന്നത്.
സ്കൂൾ പ്രിൻസിപ്പാൾ എം.കെ.ഹസീല,പി ടി എ പ്രസിഡന്റ് ആർ.വി.ജാഫർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ,വളണ്ടിയർ ലീഡർമാരായ ആനന്ദ് വാരിയർ,നീഷ്‌മ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു