കുന്ദമംഗലം: തെരഞ്ഞെടുപ്പ് പരാജയം സംസ്ഥാന തലത്തിൽ തന്നെ പഠനത്തിന് വിധേയമാക്കി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മുസ്ലീംലീഗ് സിക്രട്ടറി കെ.എസ്-ഹംസ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ടു് കെ.മൂസ്സ മൗലവി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വഗതം പറഞ്ഞു.ജില്ല മുസ്ലീം ലീഗ് ജനസി ക്രട്ടറി എം.എ.റസാക്ക് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യു.സി.രാമൻ, കെ.എ.ഖാദർ മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ.എ.ടി.ബഷീർ, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, മങ്ങാട്ട് റസാക്ക്, സി. മരക്കാർ കുട്ടി, എം.പി.മജീദ്.ഒ- ഉസ്സയിൻ, ടി.പി.ചെറൂപ്പ, കെ എം.കോയ, എ.പി.സഫിയ, ടി.കെ.സീനത്ത്, ജാഫർ സാദിഖ്, എ.എം.എസ് അലവി, യു.എ.ഗഫൂർ, അരിയിൽ അലവി, മുംതസ് ഹമീദ്, ഖദീജ കരീം.സി.കെ. ഫസീല ,സി.ബി.ശ്രീധരൻ,സി.എം.മുഹാദ്, അരിയിൽ മൊയ്തീൻ ഹാജി, സി.അബ്ദുൽഗഫൂർ, അഹമ്മദ് കുട്ടി അരയങ്കോട്, പൊതാത്ത് മുഹമ്മദ് ഹാജി, വി.പി.കബീർ, എം.പി.എം. ബഷീർ, ഹമീദ് മൗലവി, ഉമ്മർ ചെറൂപ്പ,പ്രസംഗിച്ചു.