കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരവധി പദ്ധതികൾ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്, എന്നാൽ അതിന്റെ പ്രയോഗവൽക്കരണത്തിലെ സവർണ്ണ മാനസികാവസ്ഥയും സവർണ്ണ താൽപര്യങ്ങളും കാരണം അതൊന്നും തന്നെ യഥാർത്ഥ ഫലം നൽകുന്നില്ല എന്നത് നഗ്നമായ സത്യം ആണെന്നും അത് അവസാനിക്കാത്തിടത്തോളം കാലം നാട്ടിൽ സമത്വം പുലരില്ലെന്നും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമൻ പറഞ്ഞു.
രാജ്യത്തെ ഐഐഎമ്മുകളിൽ അധ്യാപകരുടെ മൂന്ന് ശതമാനം പോലും പട്ടികജാതി-പട്ടികവർഗ്ഗക്കാരായ അധ്യാപകർ ഉൾപ്പെടുന്നില്ല എന്നുള്ളത് തുടങ്ങി അധ്യാപക മേഖലയിൽ താഴോട്ട് എല്ലായിടത്തും മറ്റ് എല്ലാ മേഖലകളിലും പട്ടികജാതി-പട്ടികവർഗ ക്കാരായ മനുഷ്യർക്ക് ജനസംഖ്യാനുപാതികമായി ഒരു ഒരു സ്ഥലത്തും പ്രാതിനിധ്യമില്ല എന്നുള്ളതിന് പ്രധാനകാരണം പ്രയോഗ വൽക്കരണത്തിനു സവർണ്ണ മാനസികാവസ്ഥ തന്നെയാണെന്ന് യൂ സി രാമൻ കുറ്റപ്പെടുത്തി.
അധ്യാപക ദിനത്തോടനുബന്ധിച്ച് റിട്ടയേർഡ് HM തണ്ടാമണ്ണിൽ ദേവകി ടീച്ചറെ യു.സി. രാമൻ പൊന്നാട അണിയിച്ചു. NM യൂസഫ് , ഷാജി പുൽക്കുന്നുമ്മൽ ,
ബാബു ഇയ്യാറമ്പിൽ , തെറ്റത്ത് രവി . തണ്ടാമണ്ണിൽ ചന്ദ്രൻ,
രാകേന്ദ് .ടി,
ടി.എം ആനന്ദ്.,
ടി എം .രതീഷ് എന്നിവർ സംബന്ധിച്ചു.