കോഴിക്കോട്:കഴിഞ്ഞ വര്ഷം ഓഗസ്റ്റ് 7 നു കരിപ്പൂരിൽ നടന്ന വിമാനാപകടത്തിൽ നട്ടെല്ലിനടക്കം മാരകമായി പരിക്കുപറ്റിയ നൂറ്റിഅറുപത്തഞ്ചോളം വരുന്ന യാത്രക്കാരുടെ ചികിത്സാ ചിലവ്
നിഷേധിച്ച എയർഇന്ത്യയുടെ നടപടി കനത്ത അനീതിയാണെന്നും ചികിത്സാ ചെലവ് പുനഃസ്ഥാപിക്കുന്നതുവരെ യാത്രക്കാരോടോപ്പം ചേർന്ന് ശക്തമായ സമരം നടത്തുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ഉപരോധ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മാരകമായി പരിക്കുപറ്റിയ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഉപരോധസമരത്തിൽ പങ്കെടുത്തത്.
ഈ ആവശ്യമുന്നയിച്ചുകൊണ്ട് മറ്റു എംപിമാരെയും സംഘടിപ്പിച്ചുകൊണ്ട് എംഡിഎഫ് ഉടൻ തന്നെ വ്യോമയാന വകുപ്പ് മന്ത്രിയെ കണ്ടു ചർച്ച നടത്തും
ഉദ്യോഗസ്ഥ തലത്തിൽ നിന്നും നിഷേധത്മാകമായ നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെ മുരളീധരൻ പറഞ്ഞു.
തുച്ചമായ നഷ്ടപരിഹാരങ്ങൾ നൽകി യാത്രക്കാരെക്കൊണ്ട് ഓഫർ ലെറ്റെറിൽ. ഒപ്പുവയ്പ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ചികിത്സാ നിഷേധം എന്നും ഇതിനെതിരെ. കോടതിയെ സമീപിക്കുമെന്നും എംഡിഎഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി പറഞ്ഞു.
മലബാർ ഡവലപ്മെന്റ് ഫോറം വൈസ് പ്രസിഡണ്ട് കബീർ സലാല ആദ്യക്ഷം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രിത്യൂരാജ് നാറാത്ത്, പി എ ആസാദ്, അഷ്‌റഫ് കളത്തിങ്കൽപ്പാറ, ഫ്രീഡ പോൾ , സലിം പാറക്കൽ, നിസ്തർ ചെറുവണ്ണൂർ, എംഡിഎഫ് ചാപ്റ്റർ പ്രസിഡന്റുമാരായ ബിജി സെബാസ്റ്റ്യൻ, സജിത്ത് കുമാർ
യാത്രക്കാരുടെ പ്രതിനിധികളായ സമീർ വടക്കൻ, അഷ്‌റഫ് ഈയങ്കോട്, മുഫീധ പേരാമ്പ്ര
വിവിധ ചാപ്റ്റർ ഭാരവാഹികളായ മുഹമ്മദ് നിസാം ,ബാലൻ കാട്ടുങ്ങൽ ,മുഹമ്മദ് ഇഖ്ബാൽ, മുജീപ് റഹ്മാൻ പി ,ഐ.പി ഉസ്മാൻ, എൻ പി സക്കീർ ,രാജു എ, ഉഷകുമാരി എന്നിവർ സംസാരിച്ചു.
എംഡിഎഫ് ജന; സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ വിപി നന്ദിയും പറഞ്ഞു.