പെരുമ്പാവൂർ: പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക , വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്നീ മഹത് വചനങ്ങൾ ഉൾകൊണ്ട് കഴിവിന്റെ പരമാവധി വിദ്യാഭ്യാസം നേടുകയും ആ വിദ്യാഭ്യാസത്തിന്റെ ശക്തിയും അധികാരവും ഉപയോഗിച്ചുകൊണ്ട് തന്നെ സമൂഹത്തിൽ അംഗീകരിക്കപ്പെടാതെ എന്നും അരിക് വൽക്കരിക്കപ്പെട്ട അടിസ്ഥാന വർഗ്ഗത്തിൽ ഉള്ളവരെ കൈപിടിച്ചുയർത്താൻ കഴിയുന്നത് ചെയ്യുകയും വേണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ടും മുൻ എംഎൽഎയുമായ യുസി രാമൻ പറഞ്ഞു.
ഡെമോക്രാറ്റിക് സ്റ്റുഡൻസ് മൂവ്മെന്റ് ( DSM ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥി നേതാവായിരുന്ന സുബീഷിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സുബീഷ് മെമ്മോറിയൽ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം DSM സംസ്ഥാന പ്രസിഡന്റ് അജേഷ് കൊടനാടിന്റെ അധ്യക്ഷതയിൽ കോടനാട് ആനക്കൂട് സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ ചോദിച്ചു വാങ്ങാനും സാധ്യതകളെ മനസ്സിലാക്കാനും വിദ്യാഭ്യാസം ഉണ്ടെങ്കിലേ സാധിക്കൂ, അങ്ങനെ വിദ്യാഭ്യാസം ഉള്ളവർക്ക് മാത്രമേ തന്റെ സമൂഹത്തെ ഒന്നടങ്കം കൈപിടിച്ചുയർത്താനും നേരായ ദിശയിലേക്ക് നയിക്കാനും കഴിയുകയുള്ളൂ എന്നും അതുകൊണ്ടുതന്നെ ഈ സമൂഹത്തിന്റെ നല്ല നിർമ്മിതിക്ക് പരമപ്രധാനമായ ആവശ്യം നല്ല വിദ്യാഭ്യാസം കൊടുക്കുക എന്ന് തന്നെയാണെന്നും യുസി രാമൻ പറഞ്ഞു ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം
Adv. VE അബ്ദുൾ ഗഫൂർ നിർവഹിച്ചു.
അനു അബീഷ്,
മായ കൃഷ്ണകുമാർ , മുഹമ്മദ് അനസ്സ് എന്നിവർ സംസാരിച്ചു