കുന്ദമംഗലം:കുന്ദമംഗലം ആസ്ഥാനമായി ആറ് മാസത്തോളമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ ചാരിറ്റി കൂട്ടായ്മ സ്റ്റുഡന്റ്സ് ഇനീഷിയേറ്റീവ് പാലിയേറ്റിവ് കെയർ ഇനി നിറവ് ഫൗണ്ടേഷൻ എന്ന പേരിൽ പ്രവർത്തിക്കും.
ഫൗണ്ടേഷന്റെ പുതിയ ലോഗോ കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ പ്രകാശനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ ഇരുന്നോറോളം വളണ്ടിയർമാർ നിലവിൽ ഈ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്നു. മുന്നോട്ട് വിപുലമാക്കാനുള്ള പ്രവർത്തനം തുടങ്ങുകയും ചെയ്തു. കോവിഡ് കാലത്ത് സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം,ചികിത്സക്ക് വേണ്ടി ജനകീയ ഫണ്ട് സമാഹരണങ്ങൾക്ക് കൈത്താങ്,മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് സാമ്പത്തികസഹായം, പാലിയേറ്റീവ് പ്രവർത്തങ്ങൾക്കുള്ള സാമഗ്രികളുടെ വിതരണം,വിദ്യാർത്ഥികൾക്ക് പുസ്തകം, ഡൽഹിയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വസ്ത്ര ശേഖരണം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തി, കൂടാതെ ഓൺലൈനിൽ വിവിധ സെഷനുകളിൽ ക്ലാസുകളും,മത്സരങ്ങളും സംഘടിപ്പിച്ച് വരുന്നു.ഈ ഓണത്തിന് കുന്ദമംഗലം പഞ്ചായത്തിലെയും, പരിസരത്തെയും പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് വളണ്ടിയർമാർ.ചടങ്ങിൽ ആഷ്‌ലി പികെ,മുഹമ്മദ് സാലിഹ് ഒ,അജാസ് പിലാശ്ശേരി,ഷഹൽ കെടി,അജ്മൽ പാലക്കൽ,ഫിദ ഫാത്തിമ വി,ഷദാ ലിയാന എം,സുഫിയാൻ കെ ഒ, എന്നിവർ സന്നിഹിതരായി.