കൊടുവള്ളി:ഭരണ സൗകര്യത്തിന്റെ മറവിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുകയും പോലീസിനെ ഉപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളുയ വി കെ. അബ്ദുഹാജി, കെ.കെ എ. കാദർ, എം. നസീഫ് എന്നിവർക്കെതിരെ കള്ള കേസ്സ് എടുത്ത് പാർട്ടി പ്രവർത്തകരുടെ
മനോവീര്യം തകർക്കാനുള്ള സി. പി.എം ഫാസിസ്റ്റ് നിലപാട് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു വാർത്താ സമ്മേളനത്തിൽ കുറ്റം ആരോപിക്കപെട്ട വി.കെ.അബ്ദുഹാജി, കെ.കെ.എ കാദർ, എം.നസീഫ് തുടങ്ങിയവരും എ.പി.മജീദ് മാസ്റ്ററും പങ്കെടുത്തു